Image

ടി.എം. ജേക്കബ്ബിന്റെ നിര്യാണത്തില്‍ അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്ബിന്റെ അനുശോചനം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 31 October, 2011
ടി.എം. ജേക്കബ്ബിന്റെ നിര്യാണത്തില്‍ അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്ബിന്റെ അനുശോചനം
ചിക്കാഗോ: കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ മന്ത്രി ടി.എം. ജേക്കബ്ബിന്റെ നിര്യാണത്തില്‍ അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്ബ്‌ പ്രസിഡന്റ്‌ ഹെറാള്‍ഡ്‌ ഫിഗരെദോയും സെക്രട്ടറി ബിജി ഫിലിപ്പ്‌ ഇടാട്ടും അനുശോചനം രേഖപ്പെടുത്തി.

1977-ല്‍ നിയമസഭാ സാമാജികനായി തുടങ്ങിയ അദ്ദേഹം 1982-ല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ പ്രീ ഡിഗ്രി ബോര്‍ഡ്‌ എന്ന ആശയം കൊണ്ടുവരികയും പില്‍ക്കാലത്ത്‌ പ്ലസ്‌ ടൂ എന്ന സമ്പ്രദായമായി നിലവില്‍ വരികയും ചെയ്‌തു. ജലസേചന മന്ത്രിയായിരുന്നപ്പോള്‍ പശ്ചിമ കൊച്ചിയുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുവാന്‍ അദ്ദേഹം വഹിച്ച പങ്ക്‌ അവിസ്‌മരണീയമാണെന്ന്‌ ഹെറാള്‍ഡ്‌ ഫിഗരെദോ പറഞ്ഞു.

ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രി എന്ന നിലയില്‍ തന്റെ കീഴിലുള്ള നീതി മെഡിക്കല്‍ സ്റ്റോര്‍ വഴി കുറഞ്ഞ വിലക്ക്‌ മരുന്നു നല്‌കുകയെന്നത്‌ തന്റെ ഉദ്ദേശലക്ഷ്യങ്ങളിലൊന്നാണെന്ന്‌ അവസാന നാളുകളില്‍ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാരോട്‌ അദ്ദേഹം പറയുകയുണ്ടായി. കേരള നിയമസ കണ്ട ഏറ്റവും നല്ല സാമാജികനും നല്ല സംഘാടകനും നല്ല പാര്‍ലമെന്റേറിയനുമായിരുന്നു ടി.എം. ജേക്കബ്ബ്‌ എന്ന്‌ സിജി ഫിലിപ്പ്‌ ഇടാട്ട്‌ അഭിപ്രായപ്പെട്ടു.
ടി.എം. ജേക്കബ്ബിന്റെ നിര്യാണത്തില്‍ അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്ബിന്റെ അനുശോചനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക