Image

ജേക്കബിന്റെ സംസ്‌കാരം ചൊവ്വാഴ്‌ച, പൊതു അവധി

Published on 31 October, 2011
ജേക്കബിന്റെ സംസ്‌കാരം ചൊവ്വാഴ്‌ച, പൊതു അവധി
തിരുവനന്തപുരം: ഇന്നലെ അന്തരിച്ച മന്ത്രി ടി.എം. ജേക്കബിന്റെ സംസ്‌കാരം ചൊവ്വാഴ്‌ച രാവിലെ പത്തിന്‌ തിരുമാറാടി കാക്കൂര്‍ സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ നടത്തും. അന്ന്‌ സംസ്ഥാനത്ത്‌ പൊതുഅവധി പ്രഖ്യാപിച്ചു. തിങ്കളാഴ്‌ച രാവിലെ പത്തു മുതല്‍ ഒരു മണിവരെ എറണാകുളം ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവയ്‌ക്കും. പിന്നീട്‌ സ്വദേശമായ പിറവത്തേയ്‌ക്കു കൊണ്‌ടുപോകും. തുടര്‍ന്ന്‌ പിറവം സെന്റ്‌ ജോസഫ്‌ സ്‌കൂളില്‍ വൈകിട്ട്‌ മൂന്നു മുതല്‍ ജേക്കബിന്റെ ദൗതികശരീരം പൊതുദര്‍ശനത്തിനുവയ്‌ക്കും. ഇതിനു ശേഷം മൃതദേഹം വീട്ടിലേയ്‌ക്കു കൊണ്‌ടുപോകും.

നെഗോഷ്യബിള്‍ ഇന്‍സ്‌ട്രമെന്റ്‌ ആക്ട്‌ അനുസരിച്ചുള്ള അവധിയായിരിക്കുമെന്നു പ്രത്യേക മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി അറിയിച്ചു. എറണാകുളം ജില്ലയില്‍ ഇന്നും അവധിയായിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക