Image

ടി.എം. ജേക്കബ്‌: രാഷ്‌ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വം

Published on 31 October, 2011
ടി.എം. ജേക്കബ്‌: രാഷ്‌ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വം
കൊച്ചി: ഇരുപത്തിയാറാം വയസ്സില്‍ എം.എല്‍.എ വയസ്സില്‍ എം.എല്‍.എയും പിന്നീട്‌ 1982 മുതല്‍ നിരവധി തവണ മന്ത്രിയുമായിരുന്ന അന്തരിച്ച മന്ത്രി ടി.എം. ജേക്കബ്‌ എന്നും രാഷ്‌ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. എട്ടു നിയമസഭകളില്‍ അംഗമായിരുന്ന അദ്ദേഹം പിറവം, കോതമംഗലം മണ്ഡലങ്ങളെയാണു സ്‌ഥിരമായി പ്രതിനിധീകരിച്ചത്‌. 82 മുതല്‍ 87 വരെ വിദ്യാഭ്യാസ മന്ത്രിയായും 91- 96 വരെ ജലസേചന, സാംസ്‌കാരിക മന്ത്രിയായും 2001 ല്‍ എ. കെ. ആന്റണി മന്ത്രിസഭയില്‍ ജലസേചന മന്ത്രിയായും പ്രവര്‍ത്തിച്ചു.

കേരളാ കോണ്‍ഗ്രസിന്റെ ആദ്യകാലം മുതല്‍ അതിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.1977 ല്‍ പിറവത്തുനിന്നാണ്‌ അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്‌. തുടര്‍ന്ന്‌ 1980, 82, 87 വര്‍ഷങ്ങളില്‍ കോതമംഗലത്തെയും 91, 96, 2001, 2011 വര്‍ഷങ്ങളില്‍ പിറവത്തെയും പ്രതിനിധീകരിച്ചു.

ജേക്കബ്‌ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണു കോട്ടയത്ത്‌ എംജി വാഴ്‌സിറ്റി രൂപീകരിക്കുന്നത്‌. കോളജുകളില്‍നിന്നു പ്രീഡിഗ്രി കോഴ്‌സ്‌ വേര്‍പെടുത്താന്‍ തുടക്കമിട്ടതും ഇക്കാലത്തു തന്നെ. മന്ത്രിപദവിയുടെ രണ്ടാമൂഴത്തില്‍ കേരളത്തിനായി ജലനയം ആദ്യമായി കൊണ്ടുവന്നതും ജേക്കബാണ്‌. സാംസ്‌കാരിക രംഗത്തു വിവിധ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയതും അദ്ദേഹത്തിന്റെ കാലത്താണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക