Image

ആദായനികുതി വകപ്പ്‌ ആവശ്യപ്പെട്ട തുക നല്‍കും: കെജ്‌രിവാള്‍

Published on 30 October, 2011
ആദായനികുതി വകപ്പ്‌ ആവശ്യപ്പെട്ട തുക നല്‍കും: കെജ്‌രിവാള്‍
ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പ്‌ ആവശ്യപ്പെട്ട 9.27 ലക്ഷം രൂപ നല്‍കുമെന്ന്‌ അണ്ണാ ഹസാരെ സംഘത്തിലെ പ്രധാനി അരവിന്ദ്‌ കെജ്‌രിവാള്‍ .ഇന്ത്യന്‍ റവന്യൂ സര്‍വീസ്‌ ഉദ്യോഗസ്‌ഥനായിരുന്ന കെജ്‌രിവാള്‍ കുടിശിക തുക അടയ്‌ക്കാതെയാണ്‌ രാജി വച്ചതെന്നതിനാല്‍ അദ്ദേഹത്തിന്‌ ആദായ നികുതി വകുപ്പ്‌ നോട്ടീസ്‌ അയച്ചിരുന്നു. ഇത്‌ വിവാദാമായിരുന്നു.

സര്‍വീസിലിരിക്കെ ഉപരി പഠനത്തിനായി പോയ കാലയളവിലെ ശമ്പളം, കംപ്യൂട്ടര്‍ വായ്‌പ എന്നിവയും അവയുടെ പലിശയും ചേര്‍ത്ത്‌ 9.27 ലക്ഷം രൂപ അടയ്‌ക്കാനാണ്‌ ആദായ നികുതി വകുപ്പ്‌ ആവശ്യപ്പെട്ടിരുന്നത്‌. കുടിശിക തുക അടയ്‌ക്കാതെ കെജ്‌രിവാളിന്റെ രാജി സ്വീകരിക്കില്ലെന്ന നിലപാടിലാണ്‌ കേന്ദ്ര സര്‍ക്കാര്‍.

അതേസമയം, തുക നല്‍കുന്നതുകൊണ്ട്‌ സര്‍ക്കാരിന്റെ വാദം ശരിയാണെന്ന്‌ അര്‍ഥമില്ലെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. സുഹൃത്തുക്കളില്‍ നിന്നു വായ്‌പ വാങ്ങിയാണ്‌ തുക അടയ്‌ക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക