Image

സെബാസ്റ്റ്യന്‍ വെറ്റല്‍ വേഗതകളുടെ രാജകുമാരന്‍

Published on 30 October, 2011
സെബാസ്റ്റ്യന്‍ വെറ്റല്‍ വേഗതകളുടെ രാജകുമാരന്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വെച്ച്‌ നടന്ന പ്രഥമ ഫോര്‍മുല വണ്‍ ഗ്രാന്‍ഡ്‌പ്രീകിരീടം സെബാസ്റ്റ്യന്‍ വെറ്റല്‍ സ്വന്തമാക്കി. മക്‌ ലാറന്റെ ജന്‍സണ്‍ ബട്ടന്‍ രണ്ടാമതും ഫെര്‍ണാഡോ അലന്‍സോ മൂന്നാമതുമായി ഫിനിഷ്‌ ചെയ്‌തു. ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ്‌ മത്സരങ്ങള്‍ അരങ്ങേറിയത്‌. െ്രെഡവര്‍മാര്‍ അറുപത്‌ ലാപ്പുകളാണ്‌ പൂര്‍ത്തിയാക്കേണ്ടിയിരുന്നത്‌. ഇതില്‍ 1.27.249 മിനുട്ടുകൊണ്ട്‌ വെറ്റല്‍പൂര്‍ത്തിയാക്കിയ ലാപ്പാണ്‌ ഏറ്റവും വേഗതയേറിയത്‌.വെറ്റല്‍ 1 മണിക്കൂറും 30 മിനുട്ടും 35 (1 : 30 : 35 : 002 ) സെക്കന്‍ഡുമെടുത്താണ്‌ ലാപ്പുകള്‍ പൂര്‍ത്തിയാക്കിയത്‌. ബട്ടന്‍ 8.4 സെക്കന്‍ഡുകള്‍ക്ക്‌ ശേഷവും അലന്‍സോ 24 സെക്കന്‍ഡുകള്‍ക്കുശേഷവുമാണ്‌ ലാപ്പുകള്‍ പൂര്‍ത്തിയാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക