Image

ദേവയാനി സംഭവം നല്‍കുന്ന പാഠങ്ങള്‍

മീനു എലിസബത്ത്‌ Published on 23 December, 2013
ദേവയാനി സംഭവം നല്‍കുന്ന പാഠങ്ങള്‍
രണ്ടാഴ്ച മുന്‍പ്, വൈകിട്ടത്തെ വേള്‍ഡ് ന്യൂസ്‌ലാണ് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖോബ്രഗഡെ തന്റെ ജോലിക്കാരിയായിരുന്ന സംഗീത റിച്ചാര്‍ഡിന്റെ വിസയിലും, ശമ്പളത്തിലും, കൃത്രിമം കാണിച്ചുവെന്ന സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട വാര്‍ത്ത കണ്ടത്.

അന്ന് തന്നെ, അമേരിക്കന്‍ മലയാളിയുടെ പ്രിയപ്പെട്ട വെബ് സൈറ്റായാ ഇമലയാളി തുറന്നു നോക്കുമ്പോള്‍ അതില്‍, ദേവയാനിയുടെ അറസ്റ്റിനെക്കുറിച്ചുള്ള നാലഞ്ചു വാര്‍ത്തകള്‍ തലങ്ങും, വിലങ്ങും കിടക്കുന്നു. ഇപ്പോളത്തെ, ചില മോഡലുകലെ പോലെ, മെലിഞ്ഞു സുന്ദരിയായ ദേവയാനിയുടെ പല പോസിലുള്ള ഫോട്ടോകള്‍. ആ ഫോട്ടോ കാണുമ്പോള്‍ ആരും ഒന്നു നോക്കും. വാര്‍ത്തയും, വായിക്കും.

ഈ കിളുന്തു പെണ്ണാണോ, ഡിപ്ലോമാറ്റ്? കണ്ടാല്‍ പത്തിരുപത്തെട്ടു വയസുമാത്രം തോന്നുന്ന നൈര്‍മ്മല്ല്യം, തുളുമ്പുന്ന മുഖഭാവമുള്ള ഫോട്ടോകള്‍ കണ്ടപ്പോള്‍ പാവം, ദേവയാനിയെന്ന് നമ്മള്‍ അമേരിക്കന്‍ മലയാളികള്‍ ചിന്തിച്ചു പോവുക തന്നെ ചെയ്തു. പ്രത്യേകിച്ചും നമ്മളുടെ പുരുഷ പ്രജകള്‍. അവര്‍ തങ്ങളുടെ ശുദ്ധഗതിക്ക് 'കഷ്ട്ടം എന്നാലും, ഈ ദേവത പോലിരിക്കുന്നയീ ദേവയാനിക്കിങ്ങനെ വന്നല്ലോ, കണ്ടാലെന്നാ മിടുക്കിയാ പെങ്കൊച്ചു, ഈ പാവത്തിനെയാണോ അവര് നടു റോഡിലിട്ടു അറസ്റ്റ് ചെയ്തതും തുണിയയഴിപ്പിചു പരിശോധിച്ചതും' എന്ന് ഉറക്കെ തന്നെ പറഞ്ഞു കാണും.

ആണുങ്ങള്‍ക്ക് പിന്നെ അങ്ങിനെയാണല്ലോ.. അവരുടെ ഭാര്യയൊഴികെ ലോകത്തിലുള്ള ഏതു പെണ്ണും സുന്ദരിയും പാവവും തന്നെ.

ദേവയാനിയെ തുണിയഴിപ്പിച്ചു പരിശോധിക്കുന്നതിന്റെ വീഡിയോ തെരഞ്ഞു ഈ പുള്ളി നാല് മണിക്കൂറാണു ഗൂഗിളില്‍ സേര്‍ച്ച് ചെയ്‌തെന്നു കാര്യം പാവം ഭാര്യക്കറിയില്ലല്ലോ! നേരം വെളുത്ത ഉടനെ ഇമലയാളിയോടും, മലയാളം പത്രത്തിന്റെ ഓഫീസിലും വിളിച്ചു, സേര്‍ച്ച് വീഡിയോ കിട്ടിയോ കിട്ടിയോ എന്ന് ചോദിച്ചവരില്‍ ഇദ്ദേഹവും ഉണ്ടെന്നും, പിന്നാമ്പുറം.

അസൂയക്കാരികളും കുശുമ്പികളുമെന്ന് പുരുഷന്മാര്‍ വെറുതെ അപവാദം പറയുന്ന ഞങ്ങള്‍ സ്ത്രീ ജന്മ്മങ്ങള്‍ക്ക്, സ്വന്തം പുരുഷനോ അന്യ പുരുഷനോ, ഞങ്ങള്‍ കേള്‌ക്കെ, വേറെ ഒരു സ്ത്രീ സുന്ദരിയാണെന്ന് പറയുന്നിടത്തോളം കലിപ്പ് വേറെ ഒന്നിനുമില്ല. 'ഹും. പെരുംകള്ളി, മെലിഞ്ഞൊണങ്ങിയിരിക്കുന്ന കണ്ടില്ലെ? എവക്കെന്നാ സൗന്ദര്യമാന്നാ നിങ്ങളീ പറയുന്നെ? കോലേല്‍ തുണി ചുറ്റിയ പോലെ! കൊരഞ്ഞിരിക്കുന്ന ആരെ കണ്ടാലും പറയും. സുന്ദരിയാ സുന്ദാരിയാന്നു കണ്ടില്ലെ കാട്ടുകള്ളി കാണിച്ചു വെച്ച പണി!!

ഞങ്ങള്‍ സ്ത്രീകള്‍ക്ക് ദേവയാനി ഡിപ്ലോമാറ്റാണെന്നോ, നിയമം ലംഘിച്ചെന്നോ വിസാ തട്ടിപ്പ് നടത്തിയന്നോ എന്നതൊന്നും പ്രശനമല്ല, ദേവയാനി സുന്ദരിയാണെന്നു മാത്രം പറഞ്ഞെക്കരുത്.

സൌന്ദര്യമുള്ള ഏതു സ്ത്രീകളെക്കാണ്ടാലും പെരുവിരല്‍ മുതല്‍ ഒരു മാതിരി ഒരു ഇത്. എന്നതാ അതിനിപ്പോ ഒരു പേര് പറയുന്നത്? ..(ഈ ഇതിനെ ആരും വെറുതെ അസൂയ കുശുമ്പെന്നു, തെറ്റിധരിച്ചെക്കരുതെ, ഇതിനുള്ള മരുന്ന് ഞങ്ങളുടെ കൈ വശം തന്നെ ഉണ്ട് താനും.)

ഞങ്ങളുടെ കണ്ണില്‍, ഞങ്ങളല്ലാതെ ഒരുത്തിയും സുന്ദരിയല്ല. ഇനി ഏതെങ്കിലും, ഒരുത്തി ഞങ്ങളെക്കാള്‍ സുന്ദരിയെങ്കില്‍, ഒന്നുകില്‍ ഞങ്ങള്‍ കണ്ടില്ലാന്നു നടിച്ചു, അവഗണിക്കും, എന്നിട്ട് അവള്‍ കാണാതെ മാറി നിന്ന് അവളെ വീക്ഷിക്കും. ഇനി അത് കൊണ്ടും സമാധാനം കിട്ടുന്നില്ലങ്കില്‍ അവളെ ഇടിച്ചു താഴ്തിക്കെട്ടുന്ന ഒരു കമന്റു നേരിലോ അല്ലാതെയോ പാസാക്കും. അതിലും, അവള്‍ ഒതുങ്ങുന്നില്ലങ്കില്‍ ഇന്‍സ്റ്റന്റ് ആയി,..ഒരു അവിഹിത കഥ അപ്പോളെ പടച്ചുണ്ടാക്കും. ആഹാ എന്താ നിങ്ങള്‍ പെണ്‍കരുത്തിനെക്കുരിച്ചു കരുതിയെ? നോ നോ നോ , ഇത് അസൂയാ കിസൂയ ഒന്നുമല്ലന്നെ....

എന്തായാലും, ദേവയാനിയുടെ നിഷ്‌കളങ്കത തുളുമ്പി നില്ക്കുന്ന മുഖവും, കുഞ്ഞുങ്ങളുടെ സ്‌കൂളിന്റെ വാതുക്കല്‍ വെച്ച് കയ്യാമം വെച്ച് കൊണ്ട് പോയതും ഉടുതുണിയഴിപ്പിച്ചു പരിശോധന നടത്തിയെന്നുമോക്കെയുള്ള
വാര്‍ത്തകള്‍ തീര്ച്ചയായും ഒരു സഹാത്താപ തരംഗം സ്രുഷ്ടിക്കുക തന്നെ ചെയ്തു. പക്ഷെ, പിന്നിടിങ്ങോട്ടു കേള്‍ക്കുന്ന വാര്‍ത്തകള്‍ പലതും, ഞെട്ടിപ്പിക്കുന്നത് തന്നെയായിരുന്നു. കഥകളുടെ ഉള്ളു കള്ളികള്‍ അറിഞ്ഞപ്പോലല്ലേ, നമ്മള്‍ മൂക്കത്ത് വിരല്‍ വെച്ച് പോകുന്നത്? നമ്മടെ ദേവയാനിയും, കുടുംബവും, അത്ര ചില്ലറക്കാരോന്നും, അല്ലന്നും, നാട്ടില്‍ വെച്ച് തന്നെ പല തരത്തിലുള്ള അഴിമതികള്‍ നടത്തിയിട്ടുള്ളവരാ ണെന്നുമെല്ലാം ഇന്ത്യയിലെയും, അമേരിക്കയിലെയു പത്രങ്ങള്‍ മത്സരിച്ചു റിപ്പോര്‍ട് കൊടുക്കുന്നു.

ദേവയാനിയെ ഇത്ര ധ്രുതിയില്‍ ഈ തരത്തില്‍ അറസ്റ്റ് ചെയ്തു കൊണ്ട് പോയതെന്തിനായിരുന്നു എന്നത് മാത്രം എന്നെ അത്ഭുതപ്പെടുത്തുന്നു.. ഇനി കാര്യങ്ങള്‍ കാത്തിരുന്നു കാണാം. ഇത് അമേരിക്കയയതിനാല്‍ നിയമം അതിന്റെ വഴിക്ക് നീങ്ങികൊള്ളും എന്നു വേണം കരുതാന്‍. രണ്ടു സ്ത്രീകള്ക്കും, സംഭവിച്ചത് നിര്ഭാഗ്യകരമായിപ്പോയി എന്നാല്ലാതെ എന്ത് പറയാന്‍.

സംഗീത റിച്ചാര്‍ഡിനെപ്പോലെ എത്രയോ സ്ത്രീകളും, പുരുഷന്മ്മാരും, അമേരിക്കയിലും, യുരോപ്പിലും, മറ്റു വിദേശ രാജ്യങ്ങളിലും, വീട്ടുജോലിക്കാറായി, വിമാനം കയറി വരുന്നു. ചിലര്‌ക്കെല്ലാം അടിമ വേല പോലെ കയ്പ്പുള്ള അനുഭവങ്ങളും. പീഡനങ്ങളും, നേരിടാറുള്ള വിവരവും, നാം വായിച്ചരിയുന്നു.

മിക്ക മലയാളം പത്രങ്ങളിലും, വീട്ടു ജോലിക്കും, കുട്ടികളെ നോക്കുവാനും, ആള്‍ക്കാരെ വേണമെന്ന് കാണിച്ചുള്ള പരസ്യങ്ങള്‍ കാണാറുണ്ട്. എനിക്ക് പരിചയമുള്ള ചില വീടുകളില വര്ഷങ്ങളോളം. നിന്നിട്ടുള്ള മലയാളി സ്ത്രീകളെയും, കണ്ടിട്ടുണ്ട്.
പലരും പത്തു വര്ഷമോ, അതിലധികമോ കാലം വിസയുള്ളവരാണു. ആയിരം മുതല്‍ ആയിരത്തി ഇരുനൂറു ഡോളര്‍ വരെയാണ് ഇവരുടെ ശമ്പള നിരക്കും. മിക്ക പേര്ക്കും, 6 മാസത്തില്‍ കൂടുതല്‍ നില്‍ക്കുമ്പോള്‍ റീ എന്‍ട്രി ചെയ്യേണ്ടി വരുന്നതിനാല്‍ തിരികെ പോകുന്നവരും ഉണ്ട്.

ചിലര്‍ മെക്‌സിക്കോ വരെ പോയി തിരികെ വരുന്നു. ഇന്നത്തെ ഡോളര്‍ വില രൂപയില്‍ ഗുണിക്കുമ്പോള്‍ കിട്ടുന്നത് വലിയ ഒരു തുക ഇന്ത്യന്‍ റുപ്പിയിയായതിനാല്‍, അവര്ക്കും സന്തോഷം, ജോലി നല്കുന്നവര്ക്കും, സന്തോഷം. കാരണം, അമേരിക്കക്കാരി നാനിയേ, വെയ്ക്കനമെങ്കില്‍ അതിന്റെ നാലിരട്ടി ശമ്പളം കൊടുക്കേണ്ടി വരും.

പക്ഷെ, ഇനി വരുന്ന കാലങ്ങളില്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഈ തരം, സംഭവങ്ങള്‍ എല്ലാം ഒരു പാഠം, ആയിരിക്കെണ്ടതുണ്ട്. അമേരിക്കയില്‍ നിയമക്കുരുക്കുകളില്‍ പെട്ടാല്‍ പെട്ടത് തന്നെ. സഹതാപാതിന്റെ പേരില് വിസായില്ലാത്തവര്ക്ക് സഹായാ ഹസ്തം നീട്ടി പുലിവാല് പിടിച്ചവരും നമ്മുടെയിടയിലുണ്ട്്. എന്തായാലും, മാറ്റങ്ങള്ക്ക് സമയമായിരിക്കുന്നു. നിയമാനുസരണം അല്ലാതെ, അമേരിക്കയില്‍ താമസിക്കുന്നവരെ, വീട്ടു ജോലിക്ക് വെയ്ക്കുന്ന എല്ലാവര്ക്കും, ഈ തരം സംഭവങ്ങള്‍ ഒരു പാഠം ആവട്ടെ എന്ന് കരുതാം.
Join WhatsApp News
thomachan 2013-12-24 06:53:53
ഒന്ന് ദേവയാനി ആരുമായിക്കൊള്ളട്ടെ, അവര്‍ ഇന്ത്യയുടെ പ്രതിനിധി ആണ്. അതുകൊണ്ട് തന്നെ ഈ വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ല. അമേരിക്കയുടെ ഒരു ഡിപ്ലോമറ്റിനെ ഡല്‍ഹിയില്‍ ഈ രീതിയില്‍ കൈകാര്യം ചെയ്‌താല്‍ അമേരിക്ക എന്ത് നിലപാടെടുക്കും?

രണ്ടു, ദേവയാനി കുറ്റക്കാരി ആണെകില്‍ അത് ഇന്ത്യന്‍ എമ്ബസ്സിയെ അറിയിച്ചു വേണം നടപടി എടുക്കാന്‍. അതിനു പ്രത്യേക നടപടിക്രമങ്ങള്‍ ഉണ്ട്. ഇവിടെ ഒരു എംബസ്സി വണ്ടി ട്രാഫിക്‌ വയലന്‍സ് നടത്തിയാല്‍, ആദ്യം പോലീസ് അത് ബന്ധപ്പെട്ട എമ്ബസ്സിയെയം വിദേശ മന്ത്രാലയത്തെയും അറിയിക്കും, അല്ലാതെ പിടിച്ചു കാരണത് 2 പൊട്ടിക്കില്ല.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക