Image

സ്വിസ്‌ ബാങ്കിലെ കള്ളപ്പണം തിരികെകൊണ്ടുവരണം: അഡ്വാനി

Published on 30 October, 2011
സ്വിസ്‌ ബാങ്കിലെ കള്ളപ്പണം തിരികെകൊണ്ടുവരണം: അഡ്വാനി
കോട്ടയം: ഇന്ത്യയിലെ രാഷ്‌ട്രീയ നേതാക്കള്‍ സ്വിസ്‌ ബാങ്ക്‌ ഉള്‍പ്പെടെയുള്ള വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കോടിക്കണക്കിന്‌ രൂപയുടെ കള്ളപ്പണം തിരികെ കൊണ്ടുവന്ന്‌ ഗ്രാമങ്ങളുടെ സമഗ്രവികസനത്തിനു പ്രയോജനപ്പെടുത്തണമെന്നു ബിജെപി നേതാവ്‌എല്‍.കെ. അഡ്വാനി പ്രസ്‌താവിച്ചു.

2 ജി സ്‌പെക്‌ട്രം അഴിമതിക്കേസില്‍ മാത്രം ഒരുലക്ഷത്തി എഴുപത്തിയാറായിരം കോടി രൂപയുടെ കൊള്ളയാണുണ്‌ടായത്‌. ഘടകകക്ഷി മന്ത്രിമാരെ മാത്രം ജയിലിലടച്ചു യുപിഎ സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കു രക്ഷപ്പെടാന്‍ സാധിക്കില്ല. കോണ്‍ഗ്രസ്‌ നേതാക്കളുടെ അനുമതിയോടെയാണു രാജ്യം കണ്‌ട ഏറ്റവും വലിയ കൊള്ള നടന്നത്‌. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം ഇതില്‍ ഉണ്‌ടാവണമെന്നാണു ബിജെപി നിലപാട്‌. ജനചേതനായാത്രയ്‌ക്കു കോട്ടയത്തു നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അഡ്വാനി.

കള്ളപ്പണനിക്ഷേപങ്ങളെപ്പറ്റി മൂന്നു വര്‍ഷം മുമ്പു ബിജെപി നിയോഗിച്ച സമിതി നടത്തിയ പഠനത്തില്‍ സ്വിസ്‌ ബാങ്കില്‍ ഉള്‍പ്പെ ടെ 25 ലക്ഷം കോടി രൂപയുടെ ഇന്ത്യന്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നാണു കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക