Image

ക്രൈസ്‌തവര്‍ കൂട്ടായ്‌മയുടെ വക്താക്കളാകുക: മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌

ജോയിച്ചന്‍ പുതുക്കുളം Published on 30 October, 2011
ക്രൈസ്‌തവര്‍ കൂട്ടായ്‌മയുടെ വക്താക്കളാകുക: മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌
ഷിക്കാഗോ: അനൈക്യത്തിന്റെ ചിന്തകളെ വെടിഞ്ഞ്‌ ക്രിസ്‌തുവിന്റെ സമാധാന സന്ദേശത്തെ ജീവിതത്തില്‍ ഉള്‍ക്കൊണ്ട്‌ ക്രൈസ്‌തവര്‍ കൂട്ടായ്‌മയുടെ വക്താക്കളാകണമെന്ന്‌ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പ്രസ്‌താവിച്ചു. ഷിക്കാഗോ സെന്റ്‌ തോമസ്‌ രൂപതയിലെ വൈദീകരുടെ സമ്മേളനം (പ്രസ്‌ബിറ്റോറിയം) ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്‌.

ഇടവകകളില്‍ വിശ്വാസികള്‍ വൈദീകരുടെ നേതൃത്വത്തില്‍ കൂട്ടായ്‌മയുടെ സമൂഹങ്ങളായി മാറണമെന്നും രൂപതയോടു ചേര്‍ന്ന്‌ സഭയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു. കത്തോലിക്കാ സഭയെക്കുറിച്ചും, സീറോ മലബാര്‍ സഭയെക്കുറിച്ചും വിശ്വാസികള്‍ കൂടുതല്‍ പഠിക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

രൂപതാക്ഷ്യന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ചു. നാലു ദിവസം നീണ്ടുനിന്ന സമ്മേളനത്തിന്‌ വികാരി ജനറാള്‍മാരായ വെരി റവ. ഫാ. ആന്റണി തുണ്ടത്തില്‍, വെരി. റവ. ഫാ. ഏബ്രഹാം മുത്തോലത്ത്‌, ചാന്‍സലര്‍ വെരി റവ.ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍, കത്തീഡ്രല്‍ വികാരി റവ.ഫാ. ജോയി ആലപ്പാട്ട്‌ എന്നിവര്‍ നേതൃത്വം നല്‍കി.

ടെക്‌നി ടവേഴ്‌സില്‍ നടന്ന സമ്മേളനത്തില്‍ രൂപതയിലെ അമ്പതോളം വൈദീകര്‍ പങ്കെടുത്തു. രൂപതയുടെ പത്താം വാര്‍ഷികത്തില്‍ രൂപതാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ വൈദീകരുടെ നേതൃത്വത്തില്‍ പത്ത്‌ കമ്മിറ്റികള്‍ക്ക്‌ ബിഷപ്പ്‌ രൂപംകൊടുത്തു.
ക്രൈസ്‌തവര്‍ കൂട്ടായ്‌മയുടെ വക്താക്കളാകുക: മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക