Image

159-മത്‌ ഷിക്കാഗോ സാഹിത്യവേദി നവംബര്‍ നാലിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 30 October, 2011
159-മത്‌  ഷിക്കാഗോ സാഹിത്യവേദി നവംബര്‍ നാലിന്‌
ഷിക്കാഗോ: 159-മത്‌ സാഹിത്യവേദി നവംബര്‍ നാലിന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 6.30-ന്‌ കണ്‍ട്രി ഇന്‍ ആന്‍ഡ്‌ സ്യൂട്ട്‌ (2200 S. Elmhurst MT, Prospects IL) വെച്ച്‌ കൂടുന്നതാണെന്ന്‌ കോര്‍ഡിനേറ്റര്‍ ജോണ്‍ സി. ഇലക്കാട്ട്‌ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മലയാള സാഹിത്യമണ്‌ഡലത്തിലെ അനശ്വര പ്രതിഭകളായ വൈലോപ്പള്ളി ശ്രീധരമേനോനും, ചങ്ങമ്പുഴ കൃഷ്‌ണപിള്ള, പാലാ നാരായണന്‍നായര്‍ എന്നിവരുടെ ജന്മശതാബ്‌ദിവര്‍ഷത്തില്‍ അവരെ അനുസ്‌മരിക്കുന്നതിനോടൊപ്പം അവരുടെ കവിതകളും, അവയുടെ സമാനതകളും സമാന്തരങ്ങളും ചൂണ്ടിക്കാണിക്കുന്ന `കാവ്യലോകത്തെ കെടവിളക്കുകള്‍' എന്ന പ്രബന്ധത്തിന്റെ അവസാന ഭാഗം കാവ്യാസ്വാദകയും നിരൂപകയും, സാഹിത്യകാരിയുമായ ഉമാരാജ അവതരിപ്പിക്കുന്നതാണ്‌.

വൈലോപ്പള്ളി, ചങ്ങമ്പുഴ, പാലാ എന്ന നാമങ്ങളില്‍ മലയാളികളുടെ ഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്ന കവിശ്രേഷ്‌ഠരുടെ കവിതകളും, ആശയസംഹിതകളും ഓര്‍മ്മ പുതുക്കി ആസ്വദിക്കുന്നതിന്‌ (വാഴക്കുല, മാമ്പഴം, കേരളം വളരുന്നു തുടങ്ങിയവ) ആഗ്രഹിക്കുന്ന സാഹിത്യ കവിതാ സ്‌നേഹികളെ പ്രസ്‌തുത സാഹിത്യവേദിയിലേക്ക്‌ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ഉമാ രാജ (630 581 9691), ജോണ്‍ സി. ഇലക്കാട്ട്‌ (773 282 4955).
159-മത്‌  ഷിക്കാഗോ സാഹിത്യവേദി നവംബര്‍ നാലിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക