Image

കന്യാസ്‌ത്രീ തഞ്ചാവൂരില്‍ വാഹനാപകടത്തില്‍ മരിച്ചു

Published on 30 October, 2011
കന്യാസ്‌ത്രീ തഞ്ചാവൂരില്‍ വാഹനാപകടത്തില്‍ മരിച്ചു
അങ്കമാലി: വേളാങ്കണ്ണി തീര്‍ത്ഥയാത്രയ്‌ക്കുപോയ കന്യാസ്‌ത്രീ തഞ്ചാവൂരില്‍വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. അങ്കമാലി മേരിമാതാ പ്രൊവിന്‍സിന്റെ അസിസ്‌റ്റന്റ്‌ പ്രൊവിന്‍ഷ്യലായ സിസ്‌റ്റര്‍ ചെറുകുസുമം (70) ആണ്‌ മരിച്ചത്‌. ഇന്നലെ ഇന്നലെ പുലര്‍ച്ചെ 3.30ന്‌ റോഡ്‌ മുറിച്ചുകടക്കുമ്പോഴാണ്‌ അപകടം. സംസ്‌കാരം നാളെ 10 ന്‌ ചെങ്ങല്‍ സിഎംസി മഠം ചാപ്പലില്‍ നടത്തും.

കറുകുറ്റി സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂളുകളില്‍ അധ്യാപികയായും നോവിസ്‌ മിസ്‌ട്രസ്‌, ചൊവ്വര മഠം സുപ്പീരിയര്‍, ചെങ്ങല്‍ സെന്റ്‌ ജോസഫ്‌സ്‌, എറണാകുളം പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍, അങ്കമാലി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍, ജനറല്‍ കൗണ്‍സിലര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്‌.

മൂക്കന്നൂര്‍ പുതുശ്ശേരി പരേതനായ പൗലോസിന്റെയും ഏലീശ്വയുടെയും മകളാണ്‌. സഹോദരങ്ങള്‍: സിസ്‌റ്റര്‍ കാര്‍മീന (സിഎംസി), ആനീസ്‌ ബേബി, പരേതയായ മറിയക്കുട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക