Image

പ്രതിപക്ഷം കേരള വികസനത്തെ പിന്നോട്ടടിക്കുന്നു: ഉമ്മന്‍ചാണ്ടി

Published on 30 October, 2011
പ്രതിപക്ഷം കേരള വികസനത്തെ പിന്നോട്ടടിക്കുന്നു: ഉമ്മന്‍ചാണ്ടി
കോഴിക്കോട്‌: പ്രതിപക്ഷം കേരള വികസനത്തെ പിന്നോട്ടടിക്കുന്നുവെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപിച്ചു. വിവാദങ്ങള്‍ നടത്തി കേരള വികസനത്തെ ഒരു കുറ്റിയില്‍ കെട്ടിയിടാന്‍ പ്രതിപക്ഷം ശ്രമിച്ചാല്‍ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരിക്കുമ്പോള്‍ ഒന്നും ചെയ്യാതിരിക്കുക, പ്രതിപക്ഷത്തിരിക്കുമ്പോള്‍ വിവാദങ്ങള്‍ കൊണ്ടു ഭരണം സ്‌തംഭിപ്പിക്കുക, ഇതാണു ഇടതു മുന്നണിയുടെ നിലപാട്‌. വിവാദങ്ങളാല്‍ കേരളത്തിന്റെ വികസനത്തെ തല്ലിതകര്‍ക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കുമ്പോള്‍ നടത്തുന്ന സമരങ്ങള്‍ക്കെതിരെ യുഡിഎഫ്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ റാലിയും പൊതു സമ്മേളനവും കോഴിക്കോട്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക