Image

നടന്‍ സഞ്‌ജയ്‌ ദത്തിന്‌ ഒരു മാസത്തെ പരോള്‍ ലഭിച്ചു

Published on 21 December, 2013
നടന്‍ സഞ്‌ജയ്‌ ദത്തിന്‌ ഒരു മാസത്തെ പരോള്‍ ലഭിച്ചു
പൂനെ: തടവില്‍ കഴിയുന്ന ബോളിവുഡ്‌ താരം സഞ്‌ജയ്‌ ദത്തിന്‌ ഒരു മാസത്തെ പരോള്‍ ലഭിച്ചു.ഇന്ന്‌ രാവിലെ പത്തിന്‌ യര്‍വാഡ ജയിലില്‍നിന്ന്‌ പുറത്തിറങ്ങിയ ദത്ത്‌ മുംബൈയിലേക്ക്‌ പോയി. ഭാര്യ മന്യതയ്‌ക്ക്‌ അസുഖം ബാധിച്ചുവെന്ന്‌ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ്‌ അധികൃതര്‍ ദത്തിന്‌ പരോള്‍ അനുവദിച്ചത്‌.

മൂന്നു മാസത്തിനിടെ താരത്തിന്‌ രണ്ടാം തവണയാണ്‌ പരോള്‍ ലഭിക്കുന്നത്‌. അനാരോഗ്യം പരിഗണിച്ച്‌ അദ്ദേഹത്തിന്‌ ഒക്ടോബര്‍ ഒന്നിന്‌ പരോള്‍ അനുവദിച്ചിരുന്നു. മുംബൈ സ്‌ഫോടന പരമ്പരക്കേസിലാണ്‌ താരം ജയില്‍ ശിക്ഷ അനുഭവിക്കുന്നത്‌.
നടന്‍ സഞ്‌ജയ്‌ ദത്തിന്‌ ഒരു മാസത്തെ പരോള്‍ ലഭിച്ചുനടന്‍ സഞ്‌ജയ്‌ ദത്തിന്‌ ഒരു മാസത്തെ പരോള്‍ ലഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക