Image

വര്‍ഗ്ഗീയ കലാപം നേരിടാന്‍ കാസര്‍കോട്ട്‌ പ്രത്യേകസേന

Published on 29 October, 2011
വര്‍ഗ്ഗീയ കലാപം നേരിടാന്‍ കാസര്‍കോട്ട്‌ പ്രത്യേകസേന
കാസര്‍കോട്‌: കാസര്‍കോട്ടെ വര്‍ഗീയ സംഘര്‍ഷ സാധ്യതയുള്ള പതിനഞ്ചോളം സ്ഥലങ്ങളില്‍ പ്രത്യേകസേനയെ രൂപവത്‌ക്കരിക്കും. ഡി.ഐ.ജി ശ്രീജിത്ത്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ സര്‍ക്കാര്‍ തീരുമാനം. റാപ്പിഡ്‌ ആക്ഷന്‍ ഫോഴ്‌സിന്റെ മാതൃകയിലായിരിക്കും സേന. കൂടാതെ ഇവിടെ പ്രത്യേക പട്രോളിങ്ങും ഏര്‍പെടുത്തും. ആദ്യഘട്ടത്തില്‍ 900 പോലീസുകാര്‍ക്ക്‌ പരിശീലനം നല്‍കും . കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുമെന്നും ജില്ലയിലെ പോലീസിന്റെ അംഗബലം വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക