Image

ദിലീപിന്റെയും ലാല്‍ ജോസിന്റെയും വസതികളില്‍ സെന്‍ട്രല്‍ എക്‌സൈസ് റെയ്ഡ്

Published on 21 December, 2013
ദിലീപിന്റെയും ലാല്‍ ജോസിന്റെയും വസതികളില്‍ സെന്‍ട്രല്‍ എക്‌സൈസ് റെയ്ഡ്
കൊച്ചി: നടന്‍ ദിലീപ്, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരുടെ വീടുകളിലും ഓഫീസുകളിലും സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നു. സേവന നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ദിലീപിന്റെ ആലുവയിലുള്ള വീട്ടിലും സിനിമാ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ഓഫീസിലുമാണ് ഒരേസമയം റെയ്ഡ് നടന്നത്.

സംവിധായകന്‍ ലാല്‍ ജോസിന്റെ എല്‍ജെ പ്രൊഡ്ക്ഷന്‍സിന്റെ ഓഫീസിലും ക്യാമറാ മാന്‍ സുകുമാറിന്റെ വീട്ടിലും റെയ്ഡ് സംഘം പരിശോധന നടന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക