Image

ഗില്‍ഫോര്‍ഡില്‍ ഡോ. ജോണ്‍ദാസ്‌ നയിക്കുന്ന ധ്യാനം

സി. ജോസഫ്‌ Published on 29 October, 2011
ഗില്‍ഫോര്‍ഡില്‍ ഡോ. ജോണ്‍ദാസ്‌ നയിക്കുന്ന ധ്യാനം
ഗില്‍ഫോര്‍ഡ്‌: ഹോളിഫാമിലി പ്രയര്‍ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പ്രശസ്‌ത വചന പ്രഘോഷകനായ ഡോ ജോണ്‍ദാസ്‌ നയിക്കുന്ന പരിശുദ്ധാത്മാഭിഭേഷക ധ്യാനം നവംബര്‍ 21, 22 തീയതികളില്‍ രാവിലെ 11 മുതല്‍ 7 വരെ ഗില്‍ഫോര്‍ഡില്‍ നടത്തും. കുടുംബവിശുദ്ധീകരണം, പരിശുദ്ധാത്മാഭിഷേകം, ആന്തരീകസൗഖ്യം, രോഗശാന്തി എന്നീ മേഖലകളില്‍ പ്രത്യേക ശുശ്രൂഷകളും പ്രാര്‍ഥനകളും, കൂടാതെ കുര്‍ബാനയും ആരാധനയും ഉണ്ടായിരിക്കും.

ബ്ര മാത്യു തോമസും (ചിഞ്ചെസ്‌റ്റര്‍) വചനശുശ്രൂഷകളില്‍ പങ്കെടുക്കും. അനുഗ്രഹീത ഗായകന്‍ കൂടിയായ ഡോ ജോണ്‍ദാസ്‌ പാലാ താബോര്‍ ധ്യാനകേന്ദ്രത്തിലും ശാലോം ടെലിവിഷനിലും മുഖ്യപ്രഭാഷകനാണ്‌. ബ്ര ജിജു ചക്കുങ്കലാണ്‌ ആത്മീയാഭിഷേകം പകരുന്ന ഗാനശുശ്രൂഷ നയിക്കുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ആന്റണി - 07877680697, ജോസഫ്‌ - 07846747602, ഷെറില്‍- 07837895604.

ധ്യാനം നടക്കുന്ന പള്ളിയുടെ വിലാസം - St Pious Catholic Church, Lauston Close, Merrow, Guildford, GUI 2 TS
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക