Image

ഇന്ദിരാ ഗാന്ധി അനുസ്‌മരണ ദിനം ഒക്ടോബര്‍ 31ന്‌ മാഞ്ചസ്റ്ററില്‍

Published on 29 October, 2011
ഇന്ദിരാ ഗാന്ധി അനുസ്‌മരണ ദിനം ഒക്ടോബര്‍ 31ന്‌ മാഞ്ചസ്റ്ററില്‍
മാഞ്ചസ്റ്റര്‍: ഒക്ടോബര്‍ 31ന്‌ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും ലോകത്തിലെ ഏറ്റവും ജനകീയയായ നേതാവുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ അനുസ്‌മരണ ദിനം ഒഐസിസിയുടെ മിഡ്‌ലാന്റ്‌സ്‌, നോര്‍ത്ത്‌ വെസ്റ്റ്‌ റീജണുകള്‍ ആചരിക്കുന്നു.

ഒക്ടോബര്‍ 31 ന്‌ (തിങ്കള്‍) രാവിലെ 10ന്‌ മാഞ്ചസ്റ്റര്‍ ലോംഗ്‌സൈറ്റിലെ സെന്റ്‌ ജോസഫ്‌സ്‌ ചര്‍ച്ച്‌ പാരിഷ്‌ ഹാളിലാണ്‌ അനുസ്‌മരണ സമ്മേളനം നടത്തുക. നോര്‍ത്ത്‌ വെസ്റ്റ്‌ റീജണല്‍ ചെയര്‍മാന്‍ സാജു കാവുങ്ങയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ദേശീയ കാമ്പയിന്‍ കമ്മറ്റി അംഗം പോള്‍സണ്‍ തോട്ടപ്പിള്ളി ഉദ്‌ഘാടനം ചെയ്യും. എംഎംസിഎ പ്രസിഡന്റ്‌ കൂടിയായ അലക്‌സ്‌ വര്‍ഗീസ്‌ ഇന്ദിരാ ഗാന്ധി അനുസ്‌മരണ പ്രഭാഷണം നടത്തും. സോണി ചാക്കോ, അരുണ്‍ ചന്ദ്‌, ബേബി സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം: St. Joseph?s Church Parish Hall, Portland Cresent, Longsite, Manchester M13 0BU.

ഒഐസിസി യുകെ ഈസ്റ്റ്‌ ആന്‍ഡ്‌ വെസ്റ്റ്‌ മിഡ്‌ലാന്റ്‌സ്‌ റീജണല്‍ കമ്മറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ദിരാഗാന്ധി അനുസ്‌മരണ സമ്മേളനം ഒക്ടോബര്‍ 31 ന്‌ (തിങ്കള്‍) വൈകുന്നേരം ആറിന്‌ സ്‌റ്റോക്ക്‌ ഓണ്‍ ട്രന്റ്‌ ഷെല്‍ട്ടണ്‍ സെന്ററില്‍ നടത്തപ്പെടുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ തോമസ്‌ ജോസിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം കെഎസ്‌യു പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറി മാമ്മന്‍ ഫിലിപ്പ്‌ ഉദ്‌ഘാടനം ചെയ്യും. വിജി കെ.പി, ഇന്ദിരാജി അനുസ്‌മരണ പ്രസംഗം നടത്തും. ഇഗ്‌നേഷ്യസ്‌ പെട്ടയില്‍, മനു സഖറിയ, പ്രമോദ്‌ ബര്‍മിംഗ്‌ഹാം, അഡ്വ. ജയ്‌സണ്‍ ഇരിങ്ങാലക്കുട എന്നിവര്‍ നേതൃത്വം നല്‍കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക