Image

നുറുങ്ങു കവിതകള്‍ ( വാസുദേവ് പുളിക്കല്‍ )

വാസുദേവ് പുളിക്കല്‍ Published on 18 December, 2013
നുറുങ്ങു കവിതകള്‍ ( വാസുദേവ് പുളിക്കല്‍ )
 
സ്വപ്നങ്ങള്‍ വരുന്നത് എവിടെനിന്നെന്നറിയാന്‍
ഞാന്‍ രാത്രിയും പകലും ഉറങ്ങാതിരുന്നു
ഒറ്റ സ്വപ്നവും കണ്ടില്ല 

അന്വേഷണം അവസാനത്തില്‍ നിന്നും തുടങ്ങണം
ആരംഭത്തില്‍ നിന്നും തുടങ്ങുമ്പോള്‍
അവസാനം അവസാനം വരെ എത്തുന്നില്ല

പ്രതീക്ഷകളുടെ കതിരുകള്‍ കൊത്താന്‍
കാലമെന്ന കിളി പറന്നു വരുന്നു
കതിര്‍ മണികള്‍ കൊഴിഞ്ഞ് വീണത്
കണ്ട് വീണ്ടും വിളവ് കാലത്ത് വരാന്‍ വേണ്ടി മടങ്ങുന്നു.

നേര്‍വഴികളേക്കാള്‍ എളുപ്പം എത്തുന്നത് 
വളഞ്ഞ വഴികളിലൂടെയാണു്
ആദര്‍ശങ്ങള്‍ വഴിയിലെ ചൂട്ടിനെ കെടുത്തി
പരിഭ്രമത്തിന്റെ ഇരുട്ട് പരത്തുന്നു.

ധനം എന്താണന്നറിയാത്തേടത്തോളം കാലം
ആരും ധനികരാകുന്നില്ല, 
ധനം കൊണ്ട് മാത്രം ആരും ധനികരാകുന്നില്ല

പ്രേമത്തിനു കണ്ണില്ലെന്ന് പറയുന്നു
അന്ധന്മാരും ജീവിക്കുന്നുണ്ടല്ലൊ?

ബന്ധങ്ങള്‍ കൈവഴികള്‍ പോലെയാണു്
സ്‌നേഹം അവിടെ വഴി തെറ്റി നടക്കുന്നു.

കുടിലും കൊട്ടാരവും കാഴ്ച്ചയില്‍ വ്യത്യസ്തം
രണ്ടിലും മനുഷ്യര്‍ ജീവിക്കുന്നു.

വ്യഭിചാരം മധുരമുള്ള ഒരു വിഷ പാനീയമാണു്
മധുരം മൂലം വിഷം മറന്ന് ജനം അത് കുടിക്കുന്നു.

ജീവനെ ശരീരം സംരക്ഷിക്കുന്നു
പ്രായമാകുമ്പോള്‍ വിട്ടുപോകുമെന്നറിഞ്ഞിട്ടും

മതം കാട്ടുന്ന ഓലപാമ്പാണു് പാപം
പാപ മോക്ഷമാണു ജീവിതമെങ്കില്‍
ജീവന്റെ ഉദ്ദേശ്യം എന്തു?

തന്ത്രങ്ങള്‍ മെനയുന്നവര്‍ സത്യ ധര്‍മ്മങ്ങളെ തോല്‍പ്പിക്കുന്നു
സത്യം ജയിക്കുമെന്ന് എങ്ങനെ ഉറപ്പിക്കാം.





നുറുങ്ങു കവിതകള്‍ ( വാസുദേവ് പുളിക്കല്‍ )
Join WhatsApp News
വിദ്യാധരൻ 2013-12-18 18:48:11
സ്വപനങ്ങൾ കണ്ടു ഞാൻ ഉറങ്ങുമായിരുന്നു 
പക്ഷെ അവ പെട്ടുന്നു തന്നെ സ്കലിക്കുമായിരുന്നു.
ഞാൻ അവസാനം ആണെന്ന് വച്ച് പിടിച്ചത് ആരംഭം ആയിരുന്നു 
അവസാനമാണ് മനസിലായത് അതൊരു മണ്ണിര ആയിരുന്നെന്നു 
കതിരെ കൊണ്ടുചെന്നു വളം വയ്യിക്കരുതെന്നു പറയുമെങ്കിലും 
ചില കിളികളെ തോൽപ്പിക്കണം എങ്കിൽ അത് ചെയ്യതെപറ്റു 
എല്ലാ വഴികളെക്കാളും തുരംഗം വച്ച് അകത്തു കേരുന്നതാണ് 
ഒന്നുമല്ലങ്കിൽ ആരും കാണില്ലല്ലോ 
സൂചി കുഴയിലൂടെ ഒട്ടകത്തിനു പോകാൻ പറ്റുമായിരിക്കും 
ധനവാന്റെ കാര്യം ഓർക്കുമ്പോൾ വലിയ ദുഖം തോന്നുന്നു 
പ്രേമിച്ചു ചെഞ്ചുണ്ടുകൾ നുകരുമ്പോൾ 
അന്ധനും കണ്ണടക്കും 
സ്നേഹ ബന്ധത്തെ നില നിറുത്താൻ ഒരു പക്ഷേ 
ധനത്തിന് കഴിഞ്ഞേക്കും 
കുറുക്കന്റെ കണ്ണ് കോഴികൂട്ടിൽ എന്ന് പറഞ്ഞതുപോലെ 
കുടിലിൽ താമസിക്കുന്നവന്റെ കണ്ണ് കൊട്ടാരത്തിൽ ആയിരിക്കും 
സ്വന്തം ഭാരിയോടോപ്പം കിടന്നിട്ടു അവൾക്കു കാശ് കൊടുക്കാതെ സൂക്ഷിക്കുക 
മധുരം കയിപ്പാകാൻ സാദ്യത ഉണ്ട് 
പാവം ജീവൻ ചത്തതിനൊക്കുമേ ജീവിതം 
ഓലപാമ്പിനും ജീവിക്കണ്ടേ?
മതം കറുപ്പ് അടിച്ചു മയങ്ങുമ്പോൾ 
സത്യമേവ ജയതേ 
അത് കണ്ടെത്താൻ കഴിഞ്ഞാൽ 


vaayanakkaaran 2013-12-18 20:37:52
കവിത വരുന്നതെവിടെനിന്നെന്നറിയാതെ 
ഞാൻ രാത്രിയും പകലും എഴുതിക്കൊണ്ടിരുന്നു 
ഒന്നും കവിത ആയില്ല
Keeramutty 2013-12-19 14:39:54
ഇത് ഹൈക്കുമാലയല്ലേ? (ഹൈക്കുമാല പുതിയ പ്രയോഗമാണ് )
(കീറാമുട്ടി)
വിദ്യാധരൻ 2013-12-19 17:21:16
കവിത വരുന്ന വഴിയിൽ വച്ച് 
ആധുനിക കവികൾ 
അടിച്ചു മാറ്റിയതാവാം 
വരുമൊരുനാൾ അവൾ തീർച്ചയായും 
അവളുടെ കോലം തിരിഞ്ഞിരിക്കും 
ആധുനിക കവിയെന്ന  എന്ന പീഡകരെ 
വെറുതെ വിട്ടൂടാ 
നടു  തല്ലി ഒടിച്ചിടണം 
ഉടക്ക് വാസു 2013-12-19 20:55:00
ആധുനിക കവികളെ ചീത്ത വിളിച്ചു വിദ്യാധരൻ ഒരു ഉടക്കിനുള്ള പരിപാടി ആണെന്ന് തോന്നുന്നു


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക