Image

ഇന്ത്യാ പ്രസ്‌ക്ലബ് കോണ്‍ഫ്രന്‍സ് ഉദ്ഘാടനം വര്‍ണശബളമായി

ജോസ് കണിയാലി Published on 29 October, 2011
ഇന്ത്യാ പ്രസ്‌ക്ലബ് കോണ്‍ഫ്രന്‍സ് ഉദ്ഘാടനം വര്‍ണശബളമായി
സോമര്‍സെറ്റ് (ന്യൂജേഴ്‌സി) : ഏഴാംകടലിനക്കരെയുള്ള മലയാളത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാലാമത് ദേശീയ സമ്മേളനത്തിന് പ്രൗഢോജ്വലമായ തുടക്കം. സമൂഹത്തിന്റെ പരിഛേദം തന്നെയായ സദസ്സിനെ സാക്ഷിയാക്കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദാണ് കോണ്‍ഫ്രന്‍സിന്റെ ഔപചാരികമായ തുടക്കം കുറിച്ചത്. ഒരുമയുടെ പ്രതീകമെന്നപോല വടക്കേ അമേരിക്കയിലെ സാമൂഹ്യസാംസ്‌കാരിക മാധ്യമപ്രവര്‍ത്തകര്‍ അരങ്ങിലെ നിലവിളക്കില്‍ ദീപം പകര്‍ന്നു. ഒട്ടേറെ പ്രഗത്ഭരായ മാധ്യമപ്രവര്‍ത്തകരെ സംഭാവന ചെയ്ത കേരളത്തില്‍ നിന്നുമുള്ളവര്‍ അമേരിക്കയിലെത്തി ഒരു മാധ്യമസംഘടനയ്ക്ക് രൂപം നല്‍കിയത് ചെറിയ ഒരു കാര്യമല്ലെന്ന് കേന്ദ്രമന്ത്രി ഇ. അഹമ്മദ് ചൂണ്ടിക്കാട്ടി. ഇതൊരു മഹാസംഭവം തന്നെയാണ്. ഈ പ്രവാസി നാട്ടില്‍ ഒരു പത്രം നടത്തുക തന്നെ ബുദ്ധിമുട്ടാണ്. അപ്പോഴാണ് വിവിധ സംസ്ഥാനങ്ങളിലെ മാധ്യമപ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തുവാന്‍ പ്രസ് ക്ലബിന് സാധിച്ചിരിക്കുന്നത്. ഈ പ്രവര്‍ത്തന വിജയത്തിന് അഭിനന്ദനം നേരാനാണ് താന്‍ മുഖ്യമായും എത്തിയതെന്ന് ഒരു പഴയ പത്രപ്രവര്‍ത്തകന്‍ കൂടിയായ മന്ത്രി പറഞ്ഞു.

ജനറല്‍ സെക്രട്ടറി ശിവന്‍ മുഹമ്മ സ്വാഗതം പറഞ്ഞു. ദേശീയ പ്രസിഡന്റ് റെജി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ഡി. വിജയമോഹന്‍ (മലയാള മനോരമ), ജോണ്‍ ബ്രിട്ടാസ് (ഏഷ്യാനെറ്റ്), ബി.സി. ജോജോ (കേരള കൗമുദി), റോയി മാത്യു (സൂര്യാ ടിവി), ആര്‍ച്ച് ബിഷപ്പുമാരായ സക്കറിയാ മാര്‍ നിക്കോളോവോസ്, യെല്‍ദോ മാര്‍ തീത്തോസ്, തോമസ് മാര്‍ യൗസേബിയോസ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസ് കണിയാലി, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ എന്നിവര്‍ പ്രസംഗിച്ചു. സോവനീര്‍ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. സാറാ ഈശോയില്‍ നിന്നും ആദ്യകോപ്പി സ്വീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി ഇ. അഹമ്മദ് സോവനീര്‍ പ്രകാശനം ചെയ്തു.

ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ട്രഷറര്‍ സജി എബ്രഹാം കൃതജ്ഞത പറഞ്ഞു. ഡോ. കൃഷ്ണ കിഷോര്‍, മധു കൊട്ടാരക്കര, ഡോ. സാറാ ഈശോ എന്നിവര്‍ എം.സി.മാരായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജി.കെ. പിള്ള, ബേബി ഊരാളില്‍, ജോര്‍ജ് കാക്കനാട്ട്, ഡോ. നരേന്ദ്രകുമാര്‍, പോള്‍ കറുകപ്പള്ളില്‍, ഡോ. കെ.സി. ജോസഫ്, സുധ കര്‍ത്ത എന്നിവര്‍ പ്രസംഗിച്ചു.
ഇന്ത്യാ പ്രസ്‌ക്ലബ് കോണ്‍ഫ്രന്‍സ് ഉദ്ഘാടനം വര്‍ണശബളമായിഇന്ത്യാ പ്രസ്‌ക്ലബ് കോണ്‍ഫ്രന്‍സ് ഉദ്ഘാടനം വര്‍ണശബളമായിഇന്ത്യാ പ്രസ്‌ക്ലബ് കോണ്‍ഫ്രന്‍സ് ഉദ്ഘാടനം വര്‍ണശബളമായിഇന്ത്യാ പ്രസ്‌ക്ലബ് കോണ്‍ഫ്രന്‍സ് ഉദ്ഘാടനം വര്‍ണശബളമായിഇന്ത്യാ പ്രസ്‌ക്ലബ് കോണ്‍ഫ്രന്‍സ് ഉദ്ഘാടനം വര്‍ണശബളമായിഇന്ത്യാ പ്രസ്‌ക്ലബ് കോണ്‍ഫ്രന്‍സ് ഉദ്ഘാടനം വര്‍ണശബളമായിഇന്ത്യാ പ്രസ്‌ക്ലബ് കോണ്‍ഫ്രന്‍സ് ഉദ്ഘാടനം വര്‍ണശബളമായിഇന്ത്യാ പ്രസ്‌ക്ലബ് കോണ്‍ഫ്രന്‍സ് ഉദ്ഘാടനം വര്‍ണശബളമായിഇന്ത്യാ പ്രസ്‌ക്ലബ് കോണ്‍ഫ്രന്‍സ് ഉദ്ഘാടനം വര്‍ണശബളമായിഇന്ത്യാ പ്രസ്‌ക്ലബ് കോണ്‍ഫ്രന്‍സ് ഉദ്ഘാടനം വര്‍ണശബളമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക