ഡാളസ്സ്: കേരളത്തിലെ പ്രമുഖ ക്രിസ്ത്യന്‍ സംഗീത ട്രൂപ്പുകളിലൊന്നായ ഹാളി
ബീറ്റിസിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 13-ാം തീയതി ഞായാറാഴ്ച വൈകീട്ട്
6.30 മുതല്‍ 2915 Broadway BLVD, Garland, TX-75041 എന്ന അഡ്രസ്സിലുള്ള ഫിലാഡെഫിയ ചര്‍ച്ച്
ഓഡിറ്റോറിയത്തില്‍ വച്ച് ക്രിസ്ത്യന്‍ സംഗീതസന്ധ്യ ഒരുക്കുന്നു.
ഹോളീ ബീറ്റിസിന്റെ സ്ഥാപകനും, പ്രശസ്ത ഗായകനും, സംഗീത സംവിധായകനുമായ ജോസ്
ജോര്‍ജ് സംഗീത സന്ധ്യയ്ക്ക് നേതൃത്വം നല്‍കും. ഏബ്രഹാം ജോണ്‍സണ്‍ , സോളമന്‍
വര്‍ഗ്ഗീസ്, ഷൂജാ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഗാനങ്ങള്‍ ആലപിക്കും.
മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഗാനങ്ങള്‍ വേദിയില്‍ അവതരിപ്പിക്കും. പാസ്റ്റര്‍ ജോര്‍ജ്.പി ചാക്കോ ക്രിസ്തീയ സന്ദേശം നല്‍കും.
ജോസ് ജോര്‍ജ്