Image

പി.സി. ജോര്‍ജിനെ പാര്‍ട്ടി നേതൃത്വം നിയന്ത്രിക്കണം: തങ്കച്ചന്‍

Published on 29 October, 2011
പി.സി. ജോര്‍ജിനെ പാര്‍ട്ടി നേതൃത്വം നിയന്ത്രിക്കണം: തങ്കച്ചന്‍
കൊച്ചി: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ പാര്‍ട്ടി നേതൃത്വം നിയന്ത്രിക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. ജോര്‍ജ് പ്രസ്താവനകളില്‍ മിതത്വം പാലിക്കണം. ഉത്തരവാദിത്ത സ്ഥാനങ്ങളിലിരിക്കുന്നവര്‍ പക്വത പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും തങ്കച്ചന്‍ പറഞ്ഞു.

ജോര്‍ജിന്റെ പ്രസ്താവനയിലെ സാരാംശത്തോട് വിയോജിപ്പില്ല. എന്നാല്‍ അദ്ദേഹം അത് അവതരിപ്പിച്ച രീതിയിലാണ് പ്രശ്‌നം. യു.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയില്‍ കര്‍ശന നിര്‍ദേശങ്ങളൊന്നും നല്‍കില്ലെന്നും അതിനുമാത്രം നിയന്ത്രണം വിട്ട ഒരു സാഹചര്യമില്ലെന്നും തങ്കച്ചന്‍ വ്യക്തമാക്കി.

ബോര്‍ഡ്-കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരെ നവംബര്‍ നാലിന് പ്രഖ്യാപിക്കുമെന്ന് തങ്കച്ചന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് എന്നീ പാര്‍ട്ടികളുടെ നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മറ്റ് ചില പാര്‍ട്ടികളുമായാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ചില പാര്‍ട്ടികള്‍ അവര്‍ക്ക് അര്‍ഹതയുള്ളതിനേക്കാള്‍ ആവശ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഒരു എം.എല്‍.എ ഉള്ള പാര്‍ട്ടികള്‍ക്കും എം.എല്‍.എമാരില്ലാത്ത പാര്‍ട്ടികള്‍ക്കും മൂന്ന് സ്ഥാനങ്ങള്‍ മാത്രമെ പരമാവധി നല്‍കാനാവുകയുള്ളൂവെന്ന് തങ്കച്ചന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക