ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ കേന്ദ്ര സംഘടനയായ
ലിറ്ററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള
ഭാരവാഹികളെ തെരഞ്ഞെടുത്തു. വാസുദേവ് പുളിക്കല്‍ (പ്രസിഡന്റ്), ഷാജന്‍ ആനിത്തോട്ടം
(സെക്രട്ടറി), ജോസ് ഓച്ചാലില്‍ (ട്രഷറര്‍), സാംസി കൊടുമണ്‍ (വൈസ് പ്രസിഡന്റ്),
അബ്‌ദുള്‍ പുന്നയൂര്‍ക്കുളം (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
ഒക്‌ടോബര്‍ 21,22 തീയതികളില്‍ ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന ലാനയുടെ
എട്ടാമത് നാഷണല്‍ കണ്‍വെന്‍ഷനില്‍ വെച്ചാണ് പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠ്യേന
തെരഞ്ഞെടുത്തത്. ലാനയുടെ സ്ഥാപക നേതാവും മുന്‍ പ്രസിഡന്റുമായ ജോസഫ് നമ്പിമഠം
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍പിടിച്ചു.
കവിയും നിരൂപകനുമായ
വാസുദേവ് പുളിക്കല്‍ (ന്യൂയോര്‍ക്ക്) നിലവില്‍ ലാനയുടെ ട്രഷററും ഈവര്‍ഷത്തെ
കണ്‍വെന്‍ഷന്‍ ചെയര്‍മാനുമായിരുന്നു. ന്യൂയോര്‍ക്ക് വിചാരവേദിയുടെ പ്രസിഡന്റായും
പ്രര്‍ത്തിക്കുന്നു.
സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷാജന്‍
ആനിത്തോട്ടം (ഷിക്കാഗോ) ചെറുകഥാകൃത്തും, രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്‌കാരിക
പ്രവര്‍ത്തകനുമാണ്. സ്‌കോക്കി സ്‌കൂള്‍ ഡിസ്‌ട്രിക്‌ട് ബോര്‍ഡ് ഓഫ്
എഡ്യൂക്കേഷന്‍ അംഗം, സ്‌കോക്കി വില്ലേജ് കമ്മീഷന്‍ അംഗം, ഇല്ലിനോയി മലയാളി
അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
കവിയും
കഥാകാരനുമായ ജോസ് ഓച്ചാലില്‍ (ഡാളസ്) കേരള ലിറ്ററി സൊസൈറ്റി ഓഫ് ഡാളസിന്റെ മുന്‍
പ്രസിഡന്റും ഇപ്പോള്‍ ട്രഷററുമാണ്. ലാനയുടെ പുതിയ വൈസ് പ്രസിഡന്റ് സാംസി
കൊടുമണ്‍ (ന്യൂയോര്‍ക്ക്) നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ചെറുകഥാകൃത്തും
സാമൂഹ്യ പ്രവര്‍ത്തകനുമാണ്. നിലവില്‍ സെക്രട്ടറിയായിരുന്നു. ലാനയുടെ ആദ്യകാല
അംഗവും ചെറുകഥാകൃത്തുമായ അബ്‌ദുള്‍ പുന്നയൂര്‍ക്കുളം (ഡിട്രോയിറ്റ്) മിഷിഗണ്‍
ലിറ്ററി അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനാണ്. ലാനയുടെ വൈസ് പ്രസിഡന്റായും
പ്രവര്‍ത്തിച്ചിട്ടുണ്ട്.
കണ്‍വെന്‍ഷന്റെ സമാപന സമ്മേളനത്തില്‍ വെച്ച്
പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. അമേരിക്കയിലെ മലയാളി എഴുത്തുകാര്‍ക്ക്
പ്രയോജനകരമായ അനവധി പരിപാടികള്‍ അടുത്ത രണ്ടുവര്‍ഷം നടപ്പിലാക്കുമെന്ന് പുതിയ
നേതൃത്വം അറിയിച്ചു. സെക്രട്ടറി ഷാജന്‍ ആനിത്തോട്ടം അറിയിച്ചതാണിത്.