Image

ഗോപിയോ-കാനഡ മീറ്റിംഗില്‍ സണ്ണി കുലത്താക്കലിന്റെ `ഗള്‍ഫ്‌ ഹൂ ഈസ്‌ ഹൂ' പ്രകാശനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 29 October, 2011
ഗോപിയോ-കാനഡ മീറ്റിംഗില്‍ സണ്ണി കുലത്താക്കലിന്റെ `ഗള്‍ഫ്‌ ഹൂ ഈസ്‌ ഹൂ' പ്രകാശനം ചെയ്‌തു
ടൊറന്റോ: ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ്‌ പീപ്പിള്‍ ഓഫ്‌ ഇന്ത്യന്‍ ഒറിജിന്‍ (Gopio) ഇക്കഴിഞ്ഞയാഴ്‌ച ടൊറന്റോ മെട്രോപ്പോലിത്തന്‍ സെന്ററില്‍ വെച്ച്‌ നടത്തിയ പ്രൗഢഗംഭീരമായ ഡിന്നര്‍ സല്‍ക്കാരത്തില്‍ മുന്‍ മന്ത്രിമാര്‍, പാര്‍ലമെന്റ്‌ അംഗങ്ങള്‍, മേയര്‍, വ്യവസായ-സാമൂഹ്യ മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു.

ഗോപിയോ ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്ററും, ഗള്‍ഫ്‌ ഹൂ ഈസ്‌ ഹൂ ഡയറക്‌ടറി മാനേജിംഗ്‌ എഡിറ്ററുമായ സണ്ണി കുലത്താക്കല്‍ 2030 വരെ ബഹ്‌റിനില്‍ ആവിഷ്‌കരിച്ചിരിക്കുന്ന `വിഷന്‍ 2030' പദ്ധതികളെപ്പറ്റിയും, ഡയറക്‌ടറിയില്‍ പ്രതിപാദിച്ചിരിക്കുന്ന 160 പ്രമുഖരുടെ ഇന്റര്‍വ്യൂവും എടുത്തുകാട്ടി തദവസരത്തില്‍ വിശദീകരിച്ചുകൊണ്ട്‌ പ്രഭാഷണം നടത്തി.

ഗോപിയോ ഇന്റര്‍നാഷണല്‍ പ്രസിഡന്റ്‌ ജെ. ബാനര്‍ജി, ഗള്‍ഫ്‌ ഹൂ ഈസ്‌ ഹൂ ഡയറക്‌ടറിയുടെ ഒരു കോപ്പി കാനഡയിലെ മുന്‍ മന്ത്രിയും, എം.പിയുമായ ജിംകാരി ജിയോനിസിന്‌ നല്‍കി പ്രകാശനം ചെയ്‌തു.

ഗുര്‍ബാക്‌സ്‌ സിംഗ്‌ എം.പി (1993 -2011), പിക്കറിംഗ്‌ മേയര്‍ ഡേവിഡ്‌ റയാന്‍, കാനഡാ- ഇന്ത്യാ ബിസിനസ്‌ കൗണ്‍സില്‍ ചെയര്‍മാന്‍ റാണാ സര്‍ക്കാര്‍, ഇന്തോ- കനേഡിയന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍ മിസ്സ്‌ ശഷി ഭാട്ടിയ, ഗോപിയോ വാഷിംഗ്‌ടണ്‍ പ്രസിഡന്റ്‌ രേണുക മിശ്ര, ആര്‍ക്കിടെക്‌ചര്‍ വിഷ്‌ണു സൂകാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

നേരത്തെ നടന്ന ഒരു ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പൊളിറ്റിക്കല്‍ അഡൈ്വസറായിരുന്ന ഡോ. ബിക്രിം ലാംബാ ഐ.എ.എസ്‌, ടൊറന്റോ പോലീസ്‌ മേധാവി ഡേവ്‌സോണ്‍ണ്ടേഴ്‌സ്‌ എന്നിവരും ഡയറക്‌ടറി ഏറ്റുവാങ്ങി അഭിനന്ദനം അറിയിച്ചു.
ഗോപിയോ-കാനഡ മീറ്റിംഗില്‍ സണ്ണി കുലത്താക്കലിന്റെ `ഗള്‍ഫ്‌ ഹൂ ഈസ്‌ ഹൂ' പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക