Image

ഓക്ക്‌പാര്‍ക്ക്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ചില്‍ പ.പരുമല തിരുമേനിയുടെ പെരുന്നാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 29 October, 2011
ഓക്ക്‌പാര്‍ക്ക്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ചില്‍ പ.പരുമല തിരുമേനിയുടെ പെരുന്നാള്‍
ഷിക്കാഗോ: ഓക്ക്‌പാര്‍ക്ക്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥന്‍ പരിശുദ്ധ പരുമല തിരുമേനിയുടെ പരുന്നാള്‍, ഒക്‌ടോബര്‍ 30 ഞായറാഴ്‌ച മുതല്‍ നവംബര്‍ 6 ഞായറാഴ്‌ച വരെ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.

സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌, റവ.ഡോ. എം.കെ. തോമസ്‌, റവ. ഡീക്കന്‍ സാജു വര്‍ഗീസ്‌ എന്നിവരും മറ്റ്‌ ശെമ്മാശന്മാരും ഓരോ ദിവസത്തേയും വചനപ്രഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും.

പെരുന്നാളിന്റെ സമാപന ദിവസത്തെ വിശുദ്ധ കര്‍മ്മാദികള്‍ക്ക്‌ അഭിവന്ദ്യ ഔസേബിയോസ്‌ തിരുമേനി നേതൃത്വം നല്‍കും.

ഒക്‌ടോബര്‍ 30-ന്‌ ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥന, തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാന, 11.45-ന്‌ കൊടിയേറ്റ്‌.

ഒക്‌ടോബര്‍ 31 തിങ്കളാഴ്‌ച മുതല്‍ നവംബര്‍ 4 വെള്ളിയാഴ്‌ച വരെ ഇടവകയുടെ വിവിധ ഭാഗങ്ങളില്‍ വൈകിട്ട്‌ 7 മണി മുതല്‍ സന്ധ്യാ നമസ്‌കാരവും തുടര്‍ന്ന്‌ കണ്‍വെന്‍ഷനും ഉണ്ടായിരിക്കും.

നവംബര്‍ 5 ശനിയാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ ഓക്ക്‌പാര്‍ക്ക്‌ ദേവാലയത്തില്‍ സന്ധ്യാനമസ്‌കാരവും മറ്റ്‌ വിശുദ്ധ കര്‍മ്മങ്ങളും നടത്തപ്പെടും. അഭിവന്ദ്യ തിരുമേനി നേതൃത്വം നല്‍കും.

നവംബര്‍ 6-ന്‌ ഞായറാഴ്‌ച രാവിലെ 9 മണി മുതല്‍ പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന്‌ അഭിവന്ദ്യ തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടത്തപ്പെടും. തുടര്‍ന്ന്‌ പെരുന്നാള്‍ സദ്യയോടെ പെരുനാള്‍ സമാപിക്കും.

പെരുന്നാളിനോടനുബന്ധിച്ചുള്ള വിശുദ്ധ കര്‍മ്മങ്ങളില്‍ പങ്കെടുത്ത്‌ പരിശുദ്ധ പരുമല തിരുമേനിയുടെ മദ്ധ്യസ്ഥതയാല്‍ ധാരാളം അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും വികാരി ഫാ. നൈനാന്‍ വി. ജോര്‍ജ്‌ (708 848 4120), ട്രഷറര്‍ തങ്കച്ചന്‍ യോഹന്നാന്‍ (847 677 6849), സെക്രട്ടറി കെ.സി. വര്‍ഗീസ്‌ (847 967 0548) എന്നിവര്‍ സ്വാഗതം ചെയ്യുന്നു.
ഓക്ക്‌പാര്‍ക്ക്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ചില്‍ പ.പരുമല തിരുമേനിയുടെ പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക