Image

ഗണേഷ്‌കുമാറിന്റേയും ജോര്‍ജിന്റേയും പല്ല്‌ അടിച്ചുകൊഴിക്കും: ബിജു

Published on 28 October, 2011
ഗണേഷ്‌കുമാറിന്റേയും ജോര്‍ജിന്റേയും പല്ല്‌ അടിച്ചുകൊഴിക്കും: ബിജു
തൃശൂര്‍: മുന്‍ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനെതിരേ അപവാദ പ്രചരണം നടത്തുന്ന മന്ത്രി കെ.ബി. ഗണേഷ്‌ കുമാറും ചീഫ്‌ വിപ്പ്‌ പി. സി. ജോര്‍ജും എസ്‌കോര്‍ട്ടില്ലാതെ പുറത്തിറങ്ങിയാല്‍ മുന്‍നിരയിലെ പല്ല്‌ അടിച്ചുകൊഴിക്കുമെന്ന്‌ എസ്‌എഫ്‌ഐ സംസ്‌ഥാന സെക്രട്ടറി പി. ബിജു വ്യക്തമാക്കി.

ഗണേഷ്‌ കുമാറിന്റെ പത്തനാപുരത്തെ പ്രസംഗത്തില്‍ അദ്ദേഹത്തിന്റെ നാവ്‌ പിഴച്ചതല്ല. പിതൃത്വത്തിന്റെ പ്രശ്‌നമാണ്‌. ഗണേഷിന്റെയും പി. സി. ജോര്‍ജിന്റെയുമൊക്കെ കുടുംബകാര്യങ്ങള്‍ അറിയാമെങ്കിലും സംസ്‌ക്കാരം അനുവദിക്കാത്തതിനാല്‍ വിളിച്ചു പറയുന്നില്ലെന്നും ബിജു പറഞ്ഞു.എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി കലക്‌ടറേറ്റിലേക്കു നടത്തിയ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ബിജു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക