Image

ദുബായിലെ 88 ശതമാനം അശ്ശീല സൈറ്റുകള്‍ നിരോധിച്ചതായി അധികൃതര്‍

Published on 28 October, 2011
ദുബായിലെ 88 ശതമാനം അശ്ശീല സൈറ്റുകള്‍ നിരോധിച്ചതായി അധികൃതര്‍
ദുബായ്‌: രാജ്യത്ത്‌ ലഭ്യമാകുന്ന 88 ശതമാനം അശ്ശീല വെബ്‌സൈറ്റുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിന്‍െറ മൂല്യങ്ങള്‍ക്ക്‌ നിരക്കാത്തതാണ്‌ ഈ സൈറ്റുകള്‍ക്ക്‌ വിലക്കേര്‍പ്പെടുത്താന്‍ കാരണം.

ഇന്‍റര്‍നെറ്റ്‌ ഉപഭോക്താക്കള്‍ക്ക്‌ ഈ സൈറ്റുകളിലേക്ക്‌ പ്രവേശിക്കാന്‍ കഴിയാത്ത വിധം ഇവയുടെ ലഭ്യത തടഞ്ഞിരിക്കുകയാണ്‌. കഴിഞ്ഞ ജനുവരി മുതല്‍ സെപ്‌തംബര്‍ വരെയുള്ള കാലയളവിലാണ്‌ ഇത്രയും സൈറ്റുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്‌. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 78 ശതമാനം ഇന്‍റര്‍നെറ്റ്‌ ഉള്ളടക്കങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിയിരുന്നു. അശ്‌ളീല, ഡേറ്റിങ്‌ സൈറ്റുകള്‍ക്കും മറ്റ്‌ അപകടകരമായ ഉള്ളടക്കമുള്ള സൈറ്റുകള്‍ക്കും വിലക്കുണ്ട്‌.

ചൂതാട്ടം പരിശീലിപ്പിക്കുന്നതും പ്രോല്‍സാഹനം നല്‍കുന്നതും അനധികൃതമായി മരുന്നുകളും മറ്റും വില്‍പന നടത്തുന്നതുമായ വെബ്‌സൈറ്റുകളും രാജ്യത്ത്‌ തുറക്കാന്‍ കഴിയില്‌ളെന്ന്‌ റഗുലേറ്ററി അതോറിറ്റി ഓഫ്‌ കമ്യൂണിക്കേഷന്‍സ്‌ വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരം സൈറ്റുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം ആറ്‌ ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷം ഇത്‌ രണ്ട്‌ ശതമാനം മാത്രമായിരുന്നു.

എന്നാല്‍ മത സ്‌പര്‍ധ വളര്‍ത്തുന്ന വിവരങ്ങളടങ്ങിയ സൈറ്റിന്‍െറ എണ്ണത്തില്‍ ഈ വര്‍ഷം കുറവ്‌ രേഖപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക