Image

നാട്ടുപാത ( കവിത - പ്രൊഫസര്‍ ജോയ് ടി.കുഞ്ഞാപ്പു )

Published on 14 December, 2013
നാട്ടുപാത  ( കവിത - പ്രൊഫസര്‍ ജോയ് ടി.കുഞ്ഞാപ്പു )

ആരതു വിഭാവനം ചെയ്തു ?
ആരതിന്നടിത്തറ കോരി ?
ആരാണു ചെങ്കല്ലു വിരിച്ചേ ? 
ആരു പിന്നെ കോണ്‍ക്രീറ്റു സ്ലേബു പാകി ?
ഏതുപേര്‍ ഫലകത്തില്‍ കൊത്തി ?
ഏതാള്‍രൂപം  പീഠത്തില്‍ നിന്നു  ?
ഏതു ഭാഷയില്‍ ലിഖിതം ചാര്‍ത്തി ? 
കാളവണ്ടിയും നാട്ടാരും 
പല്ലുചക്രവും കുതിരക്കാലും
കൂറ്റന്‍ച്ചക്രട്ടയറും ഉരുളവേ
ഗര്‍ഭസ്ഥ ശിശുവിനെ പേരിട്ടൂട്ടും
വളര്‍ത്തച്ഛന്‍രെ ഞൊണ്ടിച്ചുവടുകള്‍ 
മറവില്‍ ഒളിഞ്ഞുനിന്നു
കണ്ടതോര്‍ത്തു
പേര്‍ത്തു ചിരിക്കുക !

സന്ദര്‍ഭകാണ്ഡ കര്‍മ്മസ്വരം 
മുറിച്ചടര്‍ത്തിയ 
തത്ത്വശാസ്ത്രസംഹിത 
സൌകര്യ വേദാന്തമാക്കും
അധുനാതന കര്‍മ്മസൂക്തം !

എന്റെ ജോലിക്കു മാസശമ്പളം 
തന്റെ കണക്കില്‍ ചേര്‍ക്കല്‍ 
എത്ര മനോജ്ഞം , മനോഹരം !
എന്റെ താളിലെ മനനാക്ഷരങ്ങള്‍ 
നിന്റെ ചോര്‍ത്തലിന്‍ വക്രോക്തിയില്‍ 
താരനിര്‍ണ്ണയം ഉദയനെന്നു 
പടിഞ്ഞാറും പല്ലവിയാക്കും !


നാട്ടുപാത  ( കവിത - പ്രൊഫസര്‍ ജോയ് ടി.കുഞ്ഞാപ്പു )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക