Image

യുകെയില്‍ ഭവിന്‍ ഷായുടെ വീസാ തട്ടിപ്പ്‌; പരാതികളുമായി മലയാളികളും

ഷൈമോന്‍ തോട്ടുങ്കല്‍ Published on 28 October, 2011
യുകെയില്‍ ഭവിന്‍ ഷായുടെ വീസാ തട്ടിപ്പ്‌; പരാതികളുമായി മലയാളികളും
ലണ്‌ടന്‍: ഇന്ത്യയില്‍നിന്ന്‌ വെറും മൂവായിരം പൗണ്‌ടിന്‌ യുകെയില്‍ എത്തിക്കാം എന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ അനധികൃത കുടിയേറ്റക്കാരില്‍ നിന്ന്‌ വന്‍ തുക ഈടാക്കി തട്ടിപ്പു നടത്തിയ ഭവിന്‍ ഷായുടെ ഇരകളില്‍ നിരവധി മലയാളികളും. ഇന്ത്യയില്‍നിന്ന്‌ അനധികൃതമായി ആളുകളെ ബ്രിട്ടനിലേക്കു കടത്തിക്കൊണ്‌ടുവരാനും വിവാഹം കഴിപ്പിച്ച്‌ ഇവിടെ താമസിപ്പിക്കാനും തട്ടിപ്പു കോളജുകളില്‍ പ്രവേശിപ്പിച്ച്‌ വിദ്യാര്‍ഥിയെന്ന വ്യാജേന ഫുള്‍ടൈം ജോലി ചെയ്യാനും അവസരമൊരുക്കാമെന്ന്‌ അവകാശപ്പെടുന്ന ഭവിന്‍ ഷായുടെ തട്ടിപ്പുകഥ `ദി സണ്‍' ആണ്‌ പുറത്തുകൊണ്‌ടുവന്നത്‌. ഇതിനു പിന്നാലെ ഇയാള്‍ തങ്ങളെയും കബളിപ്പിച്ചതായി അറിയിച്ചു മലയാളികളായ വിദ്യാര്‍ഥികളും മൂന്നോട്ടു വന്നിരിക്കുകയാണ്‌.

നേരത്തെ എറണാകുളത്ത്‌ വ്യാജ റിക്രൂട്ട്‌മെന്റ്‌ കേസില്‍ അറസ്റ്റിലായ തങ്കച്ചന്‍ കബളിപ്പിച്ച ചിലരും മറ്റ്‌ റിക്രൂട്ട്‌മെന്റ്‌ ഏജന്‍സികള്‍ വഴി ഇവിടെ എത്തിയ മറ്റുചിലരും വീസാ കാലാവധി തീര്‍ന്നവരും ഉള്‍പ്പെടെ നൂറോളം മലയാളികള്‍ ഭവിന്‍ ഷായുടെ ഏജന്‍സിയില്‍ നാലായിരത്തോളം പൗണ്‌ട്‌ നല്‍കി വീസക്കായി കാത്തിരിക്കുന്നുണ്‌ട്‌. അംഗീകാരം ഇല്ലാത്ത കോളജുകളുടെ പേരില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ ഇവരുടെ വീസ തള്ളിക്കളയാനാണു സാധ്യത. വ്യാജവിവാഹങ്ങളും തട്ടിപ്പു സ്റ്റുഡന്റ്‌ വീസയും ഏര്‍പ്പാടാക്കി തന്റെ അനധികൃത ജീവനക്കാരെ യുകെയില്‍ തന്നെ തുടരാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട്‌ കണ്‍സ്‌ട്രക്‌ ഷന്‍ കമ്പനി ഉടമയെന്ന നിലയിലാണ്‌ `സണ്‍' ലേഖകന്‍ ഭവിനെ സമീപിച്ചത്‌.

ഉറപ്പായും താങ്കളെ സഹായിക്കാമെന്നും എന്തുവേണമെങ്കിലും ചെയ്യാമെന്നും ഭവിന്‍ ഉറപ്പു നല്‍കി. നിയമവിരുദ്ധമായി ആയിരക്കണക്കിനാളുകളെ ബ്രിട്ടനില്‍ എത്തിക്കുന്നതിനെക്കുറിച്ച്‌ ഭവിന്‍ ലേഖകനോടു പൊങ്ങച്ചം പറയുന്നുണ്‌ട്‌. സ്റ്റുഡന്റ വീസ ഏര്‍പ്പാടാക്കി ജീവനക്കാരെ യുകെയില്‍തന്നെ പാര്‍പ്പിക്കുന്നതിനായി നിരവധി കമ്പനികള്‍ തന്നെ സമീപിക്കുന്നുണെ്‌ടന്നും ഭവിന്‍ പറഞ്ഞു. നോര്‍ത്ത്‌ വെസ്റ്റ്‌്‌ ലണ്‌ടനിലെ വെംബ്ലിയിലെ ഓഫീസിലാണ്‌്‌ സണ്‍ ലേഖകന്‍ ഇയാളെ കണ്‌ടുമുട്ടിയത്‌. രണ്‌ടരവര്‍ഷത്തെ വീസയും എന്‍റോള്‍മെന്റും നേടാനായി 4750 പൗണ്‌ടാണ്‌ താന്‍ ചുമത്തുന്നതെന്ന്‌ ഭവിന്‍ ഷാ പറഞ്ഞു.

ഒരുമിച്ച്‌ ഏറെ വീസ വേണമെങ്കില്‍ ഡിസ്‌കൗണ്‌ട്‌ നല്‍കുമെന്നും ഭവിന്‍ അറിയിച്ചു. യുകെ ബോര്‍ഡര്‍ ഏജന്‍സി അംഗീകരിച്ചിട്ടുള്ള ലണ്‌ടന്‍ ഐടി ആന്‍ഡ്‌ മാനേജ്‌മെന്റ്‌ കോളജിന്റെ വെബ്‌സൈറ്റ്‌ ഭവിന്‍ ലേഖകനെ കാട്ടിക്കൊടുത്തു. ജീവനക്കാരെ ഈ കോളജില്‍ എന്‍റോള്‍ ചെയ്യാമെന്നായിരുന്നു ഭവിന്റെ വാഗ്‌ദാനം. സ്ഥലം കാണാനും വിലാസം നല്‍കാനും വേണ്‌ടി ഒറ്റത്തവണ കോളജില്‍ എത്തിയാല്‍ മതി. ജീവനക്കാര്‍ക്ക്‌ ഇംഗ്ലീഷ്‌ സംസാരിക്കാന്‍ അറിയില്ലെന്നു പറഞ്ഞപ്പോള്‍ ഇംഗ്ലീഷ്‌ ലാംഗ്വേഷജ്‌ പാസ്‌ സര്‍ട്ടിഫിക്കറ്റ്‌ താന്‍ സംഘടിപ്പിച്ചു നല്‍കിക്കൊള്ളാമെന്നായിരുന്നു ഭവിന്റെ മറുപടി.

അനധികൃത കുടിയേറ്റക്കാര്‍ക്കു ബ്രിട്ടനില്‍ താമസിക്കാനായി വ്യാജവിവാഹങ്ങള്‍ നടത്തി നല്‍കാനായി 12000 പൗണ്‌ടാണ്‌ ഭവിന്‍ ഫീസ്‌ ഈടാക്കുന്നത്‌. പഞ്ചാബില്‍നിന്ന്‌ ആളെ കൊണ്‌ടുവരുന്നതിന്‌ താന്‍ 3000 പൗണ്‌ടാണു വാങ്ങുന്നതെന്നു ഭവിന്‍ പറഞ്ഞു. ജനുവരി മുതല്‍ 1600 പേര്‍ വിദ്യാര്‍ഥികളെന്ന പേരില്‍ ഒപ്പിട്ടിരിക്കുന്ന ഒരു ബുക്ക്‌ ഭവിന്‍ ലേഖകനു കാട്ടിക്കൊടുക്കുകയും ചെയ്‌തു. എല്ലാവരും പഠനത്തിനൊപ്പം ഫുള്‍ടൈം ജോലി ചെയ്യുന്നുണെ്‌ടന്നം ഭവിന്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ ക്ലാസില്‍ പങ്കെടുത്തുവെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ക്കാര്‍ അംഗീകൃത കോളജുകളില്‍നിന്നു മുന്‍ തീയതിയില്‍ സംഘടിപ്പിച്ച്‌ നല്‍കാമെന്നും ഭവിന്‍ ലേഖകനോട്‌ പറഞ്ഞു.

ഒറ്റ ക്ലാസില്‍ പോലും പോയിട്ടില്ലെങ്കിലും ഈ സര്‍ട്ടിഫിക്കറ്റ്‌ ഉപയോഗിച്ച്‌ വീസ പുതുക്കാന്‍ കഴിയും. കഴിഞ്ഞ 12 വര്‍ഷമായി ഭവിന്‍ ഈ തട്ടിപ്പു നടത്തിക്കൊണ്‌ടിരിക്കുകയാണ്‌. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഭവിന്റെ തട്ടിപ്പിനിരയായിട്ടുണ്‌ട്‌. ഷേക്‌സ്‌പിയറിന്റെയും ഓക്‌സ്‌ഫോര്‍ഡിന്റെയും ഒക്കെ പേരിലുള്ള പല കോളജുകളും തട്ടിപ്പു കേന്ദ്രങ്ങള്‍ മാത്രമാണ്‌. നാട്ടില്‍ അഞ്ചും ആറും ലക്ഷം രൂപ കൊടുത്ത്‌ ഇവിടേക്കു വരാന്‍ ക്യൂ നില്‍ക്കുന്ന പലരോടും ഇവിടെ പഠനത്തിനൊപ്പം ജോലി ചെയ്യാമെന്ന വാഗദ്‌ാനം നല്‍കുന്നതിനാല്‍ അതില്‍ മയങ്ങിയാണു പലരും ഇങ്ങോട്ടു വരുന്നത്‌.

മുമ്പ്‌ ഈ ഏജന്‍സി വഴി അപേക്ഷിച്ച വീസ കിട്ടിയ ചില മലയാളികള്‍ മുഖേന ബന്ധപ്പെട്ട ചിലരാണ്‌ ഇപ്പോള്‍ നാലായിരം പൗണ്‌ട്‌ നല്‍കി വീസക്കായി കാത്തിരിക്കുന്നത്‌. ഗള്‍ഫിലെ വീസാത്തട്ടിപ്പിനേക്കാള്‍ ക്രൂരമായ തട്ടിപ്പാണ്‌ ഇപ്പോള്‍ യുകെയില്‍ അരങ്ങേറുന്നത്‌. ഏജന്‍സിക്കു പണം നല്‍കിയശേഷം ഇയാള്‍ പിടിയിലായ വിവരം അറിഞ്ഞ്‌ ഓഫര്‍ ചെയ്‌ത കോളജില്‍ ആലപ്പുഴ സ്വദേശി വിളിച്ചപ്പോള്‍ ഒറ്റ പൈസ പോലും ഇയാള്‍ കോളജില്‍ അടച്ചില്ലെന്നാണ്‌ അറിഞ്ഞത്‌. നാലായിരം പൗണ്‌ട്‌ കൂടാതെ വീസാ പ്രോസസിംഗിനായി ഹോം ഓഫീസില്‍ നല്‍കേണ്‌ട 368 പൗണ്‌ടും അധികമായി ഇവര്‍ നല്‍കിയിരുന്നു.

ഭവിന്റെ കബളിപ്പിക്കലിന്‌ ഇരയായ ഒരു എന്‍വിക്യൂ സ്റ്റുഡന്റ്‌ ഈ ഏജന്‍സി വഴി ആരെങ്കിലും അപേക്ഷിച്ചു വീസക്കായി കാത്തിരിക്കുന്നുണെ്‌ടങ്കില്‍ അവര്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ വേണ്‌ടിയാണ്‌ വിവരം നല്‍കുന്നതെന്ന്‌ പറഞ്ഞു. പലരും ആത്മഹത്യയുടെ മുന്നിലാണ്‌. ഒന്നരവര്‍ഷത്തേയും ഒരുവര്‍ഷത്തേയുമൊക്കെ സ്റ്റുഡന്റ്‌ വീസ ലഭിച്ച ശേഷം ഇവിടെയെത്തി കോളജില്‍ നല്‍കേണ്‌ട ഭീമമായ തുകയും നല്‍കി കിടക്കാന്‍ ഇടം പോലുമില്ലാതെ നരകയാതന അനുഭവിക്കുന്ന നിരവധി മലയാളികളാണുള്ളത്‌. റിക്രൂട്ട്‌മെന്റ്‌ ഏജന്‍സികളുടെ തട്ടിപ്പില്‍ വീണ്‌ യാഥാര്‍ഥ്യം അറിയാതെ ഇങ്ങോട്ടു വിമാനം കയറി നിത്യവൃത്തിക്കു പോലും ഗതിയില്ലാതെ അലയുന്നവരുമുണ്‌ട്‌.

യുകെയിലേക്കു കുടിയേറാന്‍ ആഗ്രഹിക്കുന്നുണെ്‌ടങ്കില്‍ ഏതെങ്കിലും അംഗീകൃത ഏജന്‍സികളെ സമീപിച്ച്‌ ഇവിടെ വന്നാല്‍ നേരിടേണ്‌ടിവരുന്ന യാഥാര്‍ഥ്യങ്ങളെക്കുറിച്ച്‌ കൃത്യമായി മനസിലാക്കിയ ശേഷം മാത്രം വീസക്ക്‌ അപേക്ഷിക്കുക. വീസാ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സഖ്യസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ ജോലി ചെയ്യാനും ഡിപ്പന്റന്റിനെ കൊണ്‌ടുവരാനുമുള്ള അവകാശങ്ങള്‍ ഏറെക്കുറേ ഇല്ലാതാകുന്ന അവസ്ഥയാണ്‌. നടപടിക്രമങ്ങള്‍ മുന്നോട്ടു പോകുമ്പോള്‍ ഏറെ ജാഗ്രതയോടെ വേണം കാര്യങ്ങള്‍ വിലയിരുത്താന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക