Image

അഹമ്മദാബാദില്‍ ട്രക്കപകടത്തില്‍ 21 മരണം

Published on 28 October, 2011
അഹമ്മദാബാദില്‍ ട്രക്കപകടത്തില്‍ 21 മരണം
അഹമ്മദാബാദ്: ഗോധ്രയിലെ വേഗാന്‍പ്പൂര്‍ ഗ്രാമത്തില്‍ ട്രക്ക് ട്രാക്ടറുമായി കൂട്ടിയിടിച്ച് 21 പേര്‍ മരിച്ചു. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില്‍ 11 പേര്‍ സ്ത്രീകളാണ്. പരിക്കേറ്റവരെ ഗോധ്ര സിവില്‍ ആസ്പത്രിയിലും എസ്.എസ്.ജി ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപാ വീതം നല്‍കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപവീതം ലഭിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക