Image

ഹേ ഫെസ്റ്റിവല്‍ വീണ്ടും തിരുവനന്തപുരത്ത്‌

Published on 28 October, 2011
ഹേ ഫെസ്റ്റിവല്‍ വീണ്ടും തിരുവനന്തപുരത്ത്‌
തിരുവനന്തപുരം: അന്തര്‍ദേശീയ പ്രശസ്തരായ എഴുത്തുകാരേയും ചിന്തകരേയും ഉള്‍പ്പെടുത്തി സംഘടിക്കുന്ന ഹേ ഫെസ്റ്റിവല്‍ ഇത്തവണയും തിരുവനന്തപുരത്ത് അരങ്ങേറും. കഴിഞ്ഞവര്‍ഷം നവംബറില്‍ നടന്ന ഫെസ്റ്റിവലിന് ആതിഥേയത്വം വഹിച്ചത് തിരുവനന്തപുരമാണ്.

കനക്കുന്നില്‍ നവംബര്‍ 17 മുതല്‍ 19 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമായി കവികളും നോവലിസ്റ്റുകളും സിനിമാ പ്രവര്‍ത്തകരും പങ്കെടുക്കും. സ്പാനിഷ്, തമിഴ്, മലയാളം, ഹിന്ദി, വെല്‍ഷ്, ഐസ്‌ളാന്റിക്, ഇംഗ്‌ളീഷ് തുടങ്ങി വിവിധ ഭാഷകളില്‍ നിന്നുള്ള കവികളുടെ പങ്കാളിത്തം ഉണ്ടാകും.

ജീവചരിത്രകാരന്‍ ജങ്ങ് ചാങ്ങ്, ബിബിസി അവതാരക നിക് ഗോവിങ്ങ്, ആന്‍ഡ്രൂ റുഹെമാന്‍, അനിതാ നായര്‍, ആഗ്‌നെസ് ദേശാര്‍ത്ഥെ, സിമോണ്‍ സിംഗ് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ നയിക്കും.

കഴിഞ്ഞവര്‍ഷം അന്‍പതോളം എഴുത്തുകാരും 3000-ത്തോളം രജിസ്റ്റര്‍ ചെയ്ത പ്രതിനിധികളും ഫെസ്റ്റിവലില്‍ പങ്കെടുത്തു. ഐറിഷ് സംഗീതജ്ഞന്‍ ബോബ് ഗെല്‍ഡോഫിന്റെ സംഗീത വിരുന്നോടെയാണ് കഴിഞ്ഞതവണ ഫെസ്റ്റിവലിന് സമാപനമായത്. 24 വര്‍ഷങ്ങള്‍ക്കുമുമ്പ് യു.കെ യിലെ വെയില്‍സിലാണ് ഫെസ്റ്റിവലിന്റെ ആരംഭം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക