ഡാലസ്: ഡാലസ് സെന്റ്. അല്‍ഫോന്‍സ സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ ഒന്‍പതു ദിവസം നീണ്ട വി. യൂദാ ശ്ലീഹായുടെ തിരുന്നാളിന് ഞായറാഴ്ച്ച (ഒക്ടോബര്‍ 30) സമാപനം.
വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് നൊവേനയും കുര്‍ബാനയും നേര്‍ച്ചയും
ഉണ്ടായിരിക്കുന്നതാണ്. ശനിയാഴത്തെ കര്‍മ്മങ്ങള്‍ രാവിലെ എട്ടരക്ക്. സമാപന ദിവസം ഞായറാഴ്ച രാവിലെ 10.15 വി.കുര്‍ബാനയും നൊവേനയും നേര്‍ച്ചയും
ആഘോഷമായ പ്രദക്ഷിണവും തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും.
തിരുന്നാള്‍ പ്രസുദേന്തി ശ്രീമതി ഏലിക്കുട്ടി ഫ്രാന്‍സിസ് അറിയിച്ചതാണിത്.