Image

കിളിരൂര്‍ കേസില്‍ വി.എസ്സിനെ സാക്ഷിയാക്കണം

Published on 28 October, 2011
കിളിരൂര്‍ കേസില്‍ വി.എസ്സിനെ സാക്ഷിയാക്കണം
പത്തനംതിട്ട: കിളിരൂര്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ ഒന്നാം സാക്ഷിയാക്കി കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ശാരിയുടെ മാതാപിതാക്കള്‍. മുന്‍ മന്ത്രി പി.കെ.ശ്രീമതിയെയും കേസില്‍ പ്രധാന സാക്ഷിയാക്കണമെന്ന് ആവശ്യപ്പെടുമെന്നും ശാരിയുടെ പിതാവ് സുരേന്ദ്രന്‍ പറഞ്ഞു. കേസില്‍ തോമസ് ചാണ്ടി എം.എല്‍.എയെ പ്രതിയാക്കണം.

ശാരി മരിച്ച ശേഷം 17 കാര്യങ്ങള്‍ വി.എസ് അക്കമിട്ട് പറഞ്ഞിരുന്നു. കിളിരൂര്‍, കവിയൂര്‍ കേസുകള്‍ ഒന്നിച്ച് അന്വേഷിക്കണം. കേസില്‍ വി.ഐ.പികളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഈ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് സുരേന്ദ്രന്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക