Image

തിരിതെളിഞ്ഞു; മാധ്യമ കൂട്ടായ്മക്ക് ഉജ്വല തുടക്കം

Published on 28 October, 2011
തിരിതെളിഞ്ഞു; മാധ്യമ കൂട്ടായ്മക്ക് ഉജ്വല തുടക്കം
നൂജേഴ്‌സി: അമേരിക്കയിലെയും നാട്ടിലെയും മാധ്യമ പ്രവര്‍ത്തകരും സംഘടനാ നേതാക്കളും അണിനിരന്ന ഹൃദ്യമായ ചടങ്ങില്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാലാമത് ദേശീയ സമ്മേളനത്തിന് തുടക്കമായി. സോമര്‍സെറ്റിലെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ പ്രസിഡന്റ്‌ റെജി ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ കമ്മിറ്റിയോടെ ഔപചാരികമായ കൂട്ടായ്മക്ക് ആരംഭം കുറിച്ചു. നാഷണല്‍ സെക്രട്ടറി ശിവന്‍ മുഹമ്മ സ്വാഗതമാശംസിച്ചു.

പിന്നീട് കിക്ക് ഓഫ് സമ്മേളനത്തില്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസ് കണിയാലി, വൈസ് ചെയര്‍മാന്‍ ടാജ് മാത്യു തുടങ്ങിയവര്‍ ദീപം തെളിയിച്ച് ദേശീയ ഭാരവാഹികള്‍ക്ക് കൈമാറിയതോടെ മാധ്യമ ലോകത്തിലെ സൗഹൃദത്തിനും സഹകരണത്തിനും പുതിയ മാനങ്ങള്‍ നല്‍കിയ പ്രസ്‌ക്ലബ്ബ് സമ്മേളനത്തിന്റെ
ആദ്യഘട്ടത്തിന്റെ അരങ്ങുണര്‍ന്നു. അമേരിക്കയില്‍ നിന്ന് തുടങ്ങിയ മലയാളം ടെലിവിഷന്റെ ഉപജ്ഞാതാക്കളായ ബ.വി.ജെ.എസ് കമ്മ്യൂണിക്കേഷന്‍സ് ഒരുക്കായ സ്വീകരണ സല്‍ക്കാരത്തില്‍ പ്രസക്ലബ്ബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറിയും കണ്‍വന്‍ഷന്‍ കണ്‍വീനറുമായ മധു കൊട്ടാരക്കര അതിഥികള്‍ക്ക് സ്വാഗതമോതി. ദേശീയ വൈസ് പ്രസിഡന്റ്‌ ഡോ കൃഷ്ണ കിഷോര്‍, ട്രഷറര്‍ ജോര്‍ജ് തുമ്പയില്‍ തുടങ്ങിയവര്‍ സമ്മേളനത്തിന്റെ വിവിധ ഭാഗങ്ങളെപ്പറ്റി സംസാരിച്ചു. ബി.വി.ജെ.എസ് കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ ബേബി ഊരാളില്‍ നടത്തിയ പ്രസംഗത്തില്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ യോജിച്ച് നില്‍ക്കേതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. അമേരിക്കയിലെ പ്രധാന സംഘടനയായ ഫോമയുടെ പ്രസിഡന്റായ തന്റെ പേര് മലയാളം ചാനല്‍ വന്ന ശേഷം തമസ്‌കരിച്ചതില്‍ ഏറെ ഖേദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമധര്‍മ്മം പുലര്‍ത്തേ
ണ്ട സ്ഥാപനങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ പക്ഷാഭേദം കാട്ടുന്നത് ഉചിതമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മലയാള മനോരമ ഡല്‍ഹി ബ്യൂറോ ചീഫ് ഡി. വിജയമോഹന്‍ നടത്തിയ പ്രസംഗത്തില്‍ അമേരിക്കയിലെ പത്രപ്രവര്‍ത്തനവുമായി മൂന്ന് ദശാബ്ദം മുമ്പ് തനിക്
കുണ്ടായിരുന്ന ബന്ധം അനുസ്മരിച്ചത് മിക്കവര്‍ക്കും പുതിയൊരു അറിവായി. രാജന്‍ മാരേട്ടെന്ന അപൂര്‍വ വ്യക്തിയുടെ സംഭാവനകളോട് ഇഴചേര്‍ന്നതായിരുന്നു അത്. കോളജ്‌ വിദ്യാര്‍ത്ഥിയായിരുന്ന തന്നെ മാരേട്ടിന്റെnസാരഥ്യത്തിലുളള തറവാട് എന്ന പ്രസിദ്ധീകരണത്തില്‍ എഴുതുവാന്‍ അദ്ദേഹം അവസരം നല്‍കി. കാര്‍ട്ടൂണിസ്റ്റ് ടോംസ്, വേളൂര്‍ കൃഷ്ണന്‍കുട്ടി തുടങ്ങിയവരെക്കൊണ്ടുപോലും തറവാടില്‍ എഴുതിക്കുവാന്‍ തനിക്ക് കഴിഞ്ഞു. വല്ലപ്പോഴും ഒരിക്കല്‍ അയച്ചു തരുന്ന ആയിരം രൂപക്ക് അന്ന് വലിയ വിലയായിരുന്നു. തറവാടിനു ശേഷമാണ് അശ്വമേധം അമേരിക്കയില്‍ സ്ഥാപിതമാകുന്നത്.

ഏഷ്യാനെറ്റ് ബിസിനസ് മേധാവി ജോണ്‍ ബ്രിട്ടാസിന്റെ പരിചയപ്പെടുത്തലും നര്‍മ്മം കലര്‍ന്നതായിരുന്നു. 'ഇപ്പോള്‍ ' എഷ്യനെറ്റില്‍ പ്രവര്‍ത്തിക്കുന്ന ജോണ്‍ ബ്രാട്ടാസ് -അദ്ദേഹം പരാചയപ്പെടുത്തിയപ്പോള്‍
കൈരളിയില്‍ നിന്നുളള അദ്ദേഹത്തിന്റെ കൂടുമാറ്റം അറിയാവുന്ന സദസും ചിരിച്ചു.

സംവിധിയകനായ ശരത് ഏഴുവര്‍ക്കാലം കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായിരുന്ന
തും
സ്‌റ്റേറ്റ് അവാര്‍ഡ്‌ ലഭിച്ചതും അനുസ്മരിച്ചു. സമൂഹത്തിലെ മാറ്റങ്ങള്‍ക്ക് പിന്നില്‍ സിനിമയൊന്നുമല്ല മാധ്യമങ്ങളാണ് പ്രധാന പങ്ക് വഹിക്കുന്നതെന്ന്  ശരത് ചൂണ്ടിക്കാട്ടി.

ന്യൂയോര്‍ക്ക്
ചാപ്റ്റര്‍ പ്രസിഡന്റ്‌ സുനില്‍ ട്രൈസ്റ്റാര്‍ , ട്രഷറര്‍ സജി എബ്രഹാം, ജിന്‍സ്‌മോന്‍ സഖറിയ, ഫിലിപ്പ് മാരേട്ട്, ജോസ് കാടാപുറം, എബ്രഹാം മാത്യു, ഫാ. ഷേബാലി, ശങ്കരന്‍കുട്ടി, ബിജു സഖറിയ, മനു തുരുത്തിക്കാടന്‍, ജയിംസ് വര്‍ഗീസ്, നിയുകത പ്രസിഡന്റ് മാത്യു വര്‍ഗീസ്, സണ്ണി പൗലോസ് , സജി കീക്കാടന്‍, സഞ്ജീവ് വര്‍ഗീസ്‌, വിന്‍സന്റ് ഇമ്മാനുവേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഫോമ മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ്, വര്‍ക്കി എബ്രഹാം, അറ്റോര്‍ണി റാം ചീരത്ത്, അനിയന്‍ ജോര്‍ജ്, വിന്‍സന്റ്‌ ബോസ്, ജോസ് പ്‌ളാക്കാട്ട് എന്നിവര്‍ ആശംസകളുമായെത്തി.

ഇന്നത്തെ പ്രോഗ്രാം:
രാവിലെ 10 മുതല്‍ സെമിനാറുകള്‍ : ഡി. വിജയമോഹന്‍ , ജോണ്‍ ബ്രിട്ടാസ്, ബി.സി ജോജോ, റോയി മാത്യു എന്നിവര്‍ നയിക്കും.
വൈകുന്നേരം ഔപചാരികമായ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് നിര്‍വഹിക്കും.
എല്ലാവര്‍ക്കും സ്വാഗതം
തിരിതെളിഞ്ഞു; മാധ്യമ കൂട്ടായ്മക്ക് ഉജ്വല തുടക്കംതിരിതെളിഞ്ഞു; മാധ്യമ കൂട്ടായ്മക്ക് ഉജ്വല തുടക്കംതിരിതെളിഞ്ഞു; മാധ്യമ കൂട്ടായ്മക്ക് ഉജ്വല തുടക്കംതിരിതെളിഞ്ഞു; മാധ്യമ കൂട്ടായ്മക്ക് ഉജ്വല തുടക്കംതിരിതെളിഞ്ഞു; മാധ്യമ കൂട്ടായ്മക്ക് ഉജ്വല തുടക്കംതിരിതെളിഞ്ഞു; മാധ്യമ കൂട്ടായ്മക്ക് ഉജ്വല തുടക്കംതിരിതെളിഞ്ഞു; മാധ്യമ കൂട്ടായ്മക്ക് ഉജ്വല തുടക്കംതിരിതെളിഞ്ഞു; മാധ്യമ കൂട്ടായ്മക്ക് ഉജ്വല തുടക്കംതിരിതെളിഞ്ഞു; മാധ്യമ കൂട്ടായ്മക്ക് ഉജ്വല തുടക്കംതിരിതെളിഞ്ഞു; മാധ്യമ കൂട്ടായ്മക്ക് ഉജ്വല തുടക്കംതിരിതെളിഞ്ഞു; മാധ്യമ കൂട്ടായ്മക്ക് ഉജ്വല തുടക്കംതിരിതെളിഞ്ഞു; മാധ്യമ കൂട്ടായ്മക്ക് ഉജ്വല തുടക്കംതിരിതെളിഞ്ഞു; മാധ്യമ കൂട്ടായ്മക്ക് ഉജ്വല തുടക്കംതിരിതെളിഞ്ഞു; മാധ്യമ കൂട്ടായ്മക്ക് ഉജ്വല തുടക്കംതിരിതെളിഞ്ഞു; മാധ്യമ കൂട്ടായ്മക്ക് ഉജ്വല തുടക്കംതിരിതെളിഞ്ഞു; മാധ്യമ കൂട്ടായ്മക്ക് ഉജ്വല തുടക്കംതിരിതെളിഞ്ഞു; മാധ്യമ കൂട്ടായ്മക്ക് ഉജ്വല തുടക്കംതിരിതെളിഞ്ഞു; മാധ്യമ കൂട്ടായ്മക്ക് ഉജ്വല തുടക്കംതിരിതെളിഞ്ഞു; മാധ്യമ കൂട്ടായ്മക്ക് ഉജ്വല തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക