Image

ഗണേഷിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പത്തനാപുരത്ത് ഹര്‍ത്താല്‍

Published on 28 October, 2011
ഗണേഷിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പത്തനാപുരത്ത് ഹര്‍ത്താല്‍
കൊല്ലം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരായ മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പത്തനാപുരത്ത് വെള്ളിയാഴ്ച ഇടതു ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വി.എസ്.അച്യുതാനന്ദന് ഞരമ്പുരോഗവും കാമഭ്രാന്തുമാണെന്നുള്ള ഗണേഷിന്റെ പ്രസ്താവനയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. വാളകം സംഭവത്തെക്കുറിച്ച് യു.ഡി.എഫ് പത്തനാപുരത്ത് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു അച്യുതാനന്ദനെതിരായ ഗണേഷ് കുമാറിന്റെ പരാമര്‍ശങ്ങള്‍. പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക