Image

ആലഞ്ചേരി പിതാവിന് ന്യൂയോര്‍ക്കില്‍ മലങ്കര കാത്തലിക്ക് അപ്പസ്റ്റോലിക്ക് എക്‌സാര്‍ക്കേറ്റിന്റെ സ്വീകരണം

മോഹന്‍ വര്‍ഗീസ് Published on 28 October, 2011
ആലഞ്ചേരി പിതാവിന് ന്യൂയോര്‍ക്കില്‍ മലങ്കര കാത്തലിക്ക് അപ്പസ്റ്റോലിക്ക് എക്‌സാര്‍ക്കേറ്റിന്റെ സ്വീകരണം

ന്യൂയോര്‍ക്ക് : സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവി
ന് മലങ്കര കാതലിക് അപ്പസ്റ്റോലിക്ക് എക്‌സാര്‍ക്കേറ്റിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 24 തിങ്കളാഴ്ച വൈകുന്നേരം 7മണിക്ക് ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ഔവ്വര്‍ ലേഡി ഓഫ് സ്‌നോ ദേവാലയത്തില്‍ വച്ച് സ്വീകരണം നല്‍കി.

ലളിതവും സുന്ദരവുമായ സമ്മേളനം റ്റിജി എബ്രഹാമിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ചു. മലങ്കര കാത്തോലിക്ക സഭയുടെ നോര്‍ത്തമേരിക്കന്‍ എക്‌സാര്‍ക്ക് അഭിവന്ദ്യ തോമസ് മാര്‍ യൂസേബിയൂസ് മെത്രാപ്പോലീത്താ മേജര്‍ ആര്‍ച്ച് ബിഷപ്പിന് ആശംസകള്‍ നേരുകയും അദ്ദേഹത്തിന്റെ സഭാ ദര്‍ശനത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു. അഭിവന്ദ്യ ആലഞ്ചേരി തിരുമേനിയുടെ സവിശേഷമായ ജീവിതദര്‍ശനം മലബാര്‍ സഭയ്ക്ക് മാത്രമല്ല മലങ്കര സഭയ്ക്കും ആഗോള കാത്തോലിക്കാസഭയ്ക്കും വിശാല മനുഷ്യ സമൂഹത്തിന്റെ നന്മക്കും നിദാനമാകട്ടെ എന്ന് അഭിവന്ദ്യ യൂസേബിയൂസ് പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു. തുടര്‍ന്ന് നോര്‍ത്തമേരിക്കന്‍ മലങ്കര എക്‌സാര്‍ക്കേറ്റിന്റെ വികാരി ജനറാളും മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സഹപാഠിയുമായ മോണ്‍സിണോര്‍ പീറ്റര്‍ കോച്ചേരി മലങ്കര സഭയുടെ വളര്‍ച്ചയില്‍ മലബാര്‍ സഭയുടെ നിര്‍ലോഭമായ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചത് മലങ്കര കാത്തോലിക്കാ സഭയുടെ ആദ്യകാല ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലായി.

അല്മായ പ്രതിനിധികളായ ശ്രീ.ജോര്‍ജ് ജെയിംസ്, ശ്രീമതി മോളി ജേക്കബ് എന്നിവര്‍ അഭിവന്ദ്യ മേജര്‍ ആര്‍ച്ച് ബിഷപ്പിന് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു. അല്മായ സെക്രട്ടറി ശ്രീ. ഗീവര്‍ഗീസ് തങ്കച്ചന്‍ ആശംസാഫലകം വായിച്ചു. അഭിവന്ദ്യ തോമസ് മാര്‍ യൂസേബിയൂസ് പിതാവ് മേജര്‍ ആര്‍ച്ച്
ബിഷപ്പിന് മലങ്കര കാത്തോലിക്കാ സഭയുടെ നോര്‍ത്തമേരിക്കന്‍ എക്‌സാര്‍ക്കേറ്റിന്റെ ആശംസാ ഫലകം സമ്മാനിച്ചു.

മലങ്കര കാത്തോലിക്കാ സഭയുമായുള്ള വ്യക്തിബന്ധത്തെ വ്യക്തമാക്കിയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് തന്റെ മറുപടി പ്രസംഗം ആരംഭിച്ചത്. മലങ്കര കാത്തോലിക്കാ സഭയുടെ പ്രേഷിത ചൈതന്യത്തേയും. ആരാധനാ ജീവിതത്തോടുള്ള ആഭിമുഖ്യത്തെയും, കൂട്ടായ പ്രവര്‍ത്തനങ്ങളെയും പിതാവ് അതിരറ്റ് പ്രശംസിച്ചു. സഭ പ്രേഷിതയാണെന്ന ചിന്തയിലൂടെ വ്യക്തികളുട പ്രേഷിത ദൗത്യത്തെ ഓര്‍മ്മിപ്പിച്ചും, എല്ലാവരും പരസ്പരം അനുഗ്രഹകമാകണമെന്ന് ആശംസിച്ചും പിതാവ് തന്റെ വാക്കുകള്‍ നിര്‍ത്തി.

നിറഞ്ഞ സദസിന്റെ നിലയ്ക്കാത്ത കരഘോഷങ്ങള്‍ക്കിടയിലാണ് നന്ദി പറയാന്‍ എക്‌സാര്‍ക്കേറ്റിന്റെ ചാന്‍സലര്‍ പെരിയ ബഹുമാനപ്പെട്ട അഗസ്റ്റിന്‍ മംഗലത്തച്ചനെ അവതാരകയായ ജിജി ജോര്‍ജ് ക്ഷണിച്ചത്. ചുരുങ്ങിയ വാക്കുകളിലുള്ള നന്ദിയര്‍പ്പണത്തിന് ശേഷം അഭിവന്ദ്യ പിതാക്കന്മാരുടെ ആശീര്‍വാദം. സ്‌നേഹവിരുന്ന് തയ്യാറാക്കിയ സ്ഥലത്തേക്ക് നടന്നപ്പോള്‍ കുശാലാന്വേഷണങ്ങളുമായി ചുററും നിന്ന വിശ്വാസികളെ
പിതാക്കന്മാര്‍ സ്‌നേഹ വാത്സ്യലത്തോടെ ആശീര്‍വദിച്ചു.
 
നോര്‍ത്തമേരിക്കയിലെ മലങ്കര കാത്തോലിക്കരെ സംബന്ധിച്ചിടത്തോളം സഭാകൂട്ടായ്മയുടെയും, ഐക്യത്തിന്റെയും, അഭിമാനത്തിന്റെയും നിമിഷങ്ങളായിരുന്നു മാര്‍ജോര്‍ജ് ആലഞ്ചേരി പിതാവുമൊത്തുള്ള സംഗമം.
ആലഞ്ചേരി പിതാവിന് ന്യൂയോര്‍ക്കില്‍ മലങ്കര കാത്തലിക്ക് അപ്പസ്റ്റോലിക്ക് എക്‌സാര്‍ക്കേറ്റിന്റെ സ്വീകരണംആലഞ്ചേരി പിതാവിന് ന്യൂയോര്‍ക്കില്‍ മലങ്കര കാത്തലിക്ക് അപ്പസ്റ്റോലിക്ക് എക്‌സാര്‍ക്കേറ്റിന്റെ സ്വീകരണംആലഞ്ചേരി പിതാവിന് ന്യൂയോര്‍ക്കില്‍ മലങ്കര കാത്തലിക്ക് അപ്പസ്റ്റോലിക്ക് എക്‌സാര്‍ക്കേറ്റിന്റെ സ്വീകരണംആലഞ്ചേരി പിതാവിന് ന്യൂയോര്‍ക്കില്‍ മലങ്കര കാത്തലിക്ക് അപ്പസ്റ്റോലിക്ക് എക്‌സാര്‍ക്കേറ്റിന്റെ സ്വീകരണംആലഞ്ചേരി പിതാവിന് ന്യൂയോര്‍ക്കില്‍ മലങ്കര കാത്തലിക്ക് അപ്പസ്റ്റോലിക്ക് എക്‌സാര്‍ക്കേറ്റിന്റെ സ്വീകരണംആലഞ്ചേരി പിതാവിന് ന്യൂയോര്‍ക്കില്‍ മലങ്കര കാത്തലിക്ക് അപ്പസ്റ്റോലിക്ക് എക്‌സാര്‍ക്കേറ്റിന്റെ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക