Image

'ആദാമിന്റെ മകന്‍ അബു' സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍

ജോസ് പിന്റോ സ്റ്റീഫന്‍ Published on 28 October, 2011
'ആദാമിന്റെ മകന്‍ അബു' സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍

നവംബര്‍ മാസം ന്യൂയോര്‍ക്കില്‍ അരങ്ങേറുന്ന സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 'ആദാമിന്റെ മകന്‍ അബു' എന്ന മലയാള ചലചിത്രം പ്രദര്‍ശിപ്പിക്കുന്നു. ഈ ഫെസ്റ്റിവലിന്റെ ഓപ്പണിംഗ് നൈറ്റ് ഫിലിം ആയിട്ടാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അടുത്ത ഓസ്‌കാര്‍ അവാര്‍ഡ് മല്‍സരത്തില്‍ ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായി ഈ ചിത്രത്തെ തിരഞ്ഞെടുത്തിരിക്കുന്നു എന്നത് നമുക്ക് അഭിമാനത്തിന് വക നല്‍കുന്നു.

ഈ ഫിലിം ഫെസ്റ്റിവല്‍ നവംബര്‍ മാസം 9-ാം തീയതി ആരംഭിച്ച് നവംബര്‍ 15-ാം തീയതി അവസാനിക്കും. ഈ ഏഴു ദിവസങ്ങളില്‍ വിവിധ തീയേറ്ററുകളിലായി നിരവധി സിനിമകള്‍ , പാനല്‍ ചര്‍ച്ചകള്‍ , ഇന്റര്‍വ്യൂവുകള്‍ , എന്നിവ ഉണ്ടായിരിക്കും. ഓരോ ചിത്രങ്ങള്‍ക്കും വെവ്വേറെ പാസ്സുകള്‍ വാങ്ങാനും വിവിധയിനം പാസ്സ് പാക്കേജുകള്‍ വാങ്ങാനും അവസരമുണ്ടായിരിക്കും.

'ആദാമിന്റെ മകന്‍ അബു' ഈ ഫെസ്റ്റിവലില്‍ ഏറെ ശ്രദ്ധ നേടാന്‍ സാധ്യതയുണ്ട്. നടന്‍ സലീംകുമാറിന് ദേശീയതലത്തിലും സംസ്ഥാനതലത്തിലും മികച്ച നടനും അവാര്‍ഡ് നേടികൊടുത്തു. സലീം കുമാറിനോടൊപ്പം സറീനാ വഹാബ്, നെടുമുടി വേണു, കലാഭവന്‍ മണി, അംബികാ മോഹ
ന്‍ ‍, സുരാജ് വെഞ്ഞാറമ്മൂട്, ആന്റണി തെകാര്‍ ‍, റ്റി.എസ്.രാജു, വിനോദ് കോവൂര്‍ , ശശി കലിംഗ, ജാഫര്‍ ഇടുക്കി, എം.ആര്‍. ഗോപകുമാര്‍ , മുകേഷ് എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

സലീം അഹമ്മദാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍ , സംഗീത സംവിധാനം രമേഷ് നാരായണന്‍ , ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒരുക്കുന്നത് ഐസക് തോമസ് കോട്ടുകാപ്പള്ളിയാണ്. പ്രകൃതിഭംഗി മനോഹരമായി ഒപ്പിയെടുത്തുകൊണ്ട് മധു അമ്പാട്ട് ഈ ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫി നിര്‍വ്വഹിച്ചു.

ഈ സിനിമയുടെ പ്രദര്‍ശനത്തിനു ശേഷം നടത്തുന്ന ചോദ്യോത്തരവേളയില്‍ സലീം അഹമ്മദ്, മധു അമ്പാട്ട്, ഐസക് തോമസ് കൊട്ടുകാപ്പള്ളി എന്നിവര്‍ പങ്കെടുക്കും. അമേരിക്കയിലെ പ്രമുഖരായ ചില സിനിമാ ജൂറി അംഗങ്ങള്‍ ഈ ഫെസ്റ്റിവലില്‍ വിധികര്‍ത്താക്കളായി പങ്കെടുക്കും.

'ആദാമിന്റെ മകന്‍ അബു' പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിന്റെ അഡ്രസ്സും മറ്റു വിവരങ്ങളും താഴെ ചേര്‍ക്കുന്നു.

സമയം: 8PM , ബുധനാഴ്ച, നവംബര്‍ 9

അഡ്രസ്സ് :
AMC Loews Theatre,
1998 Broadway,
Corner of 68th street,
Newyork City


ഈ ഫെസ്റ്റിവലിനെ കുറിച്ച് കൂടുതല്‍ അറിയാനും ഫെസ്റ്റിവലില്‍ പങ്കെടുക്കാനും ആഗ്രഹിക്കുന്നവര്‍ സന്ദര്‍ശിക്കുക: www.saiff.org
'ആദാമിന്റെ മകന്‍ അബു' സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക