Image

പാസഡീന മലയാളി അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 28 October, 2011
പാസഡീന മലയാളി അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു
ഹൂസ്റ്റണ്‍: പാസഡീന മലയാളി അസോസിയേഷന്‍ (പി.എം.എ) 19-മത്‌ വാര്‍ഷികം ഒക്‌ടോബര്‍ 22-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ പാസഡീന പാര്‍ക്ക്‌ ഗെയിറ്റ്‌ കമ്യൂണിറ്റി ചര്‍ച്ച്‌ ഹാളില്‍ വെച്ച്‌ ആഘോഷിച്ചു. 2011 -ലെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍ നിലവിളക്ക്‌ കൊളുത്തി ആഘോഷപരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു.

പ്രസിഡന്റ്‌ ജോണ്‍ ജോസഫ്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ അസോസിയേഷന്റെ നാളിതുവരേയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സെക്രട്ടറി ജോഷി വര്‍ഗീസ്‌ 2011-ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ഈവര്‍ഷം കേരളത്തില്‍ അഞ്ച്‌ നിര്‍ധന വ്യക്തികള്‍ക്ക്‌ പാസഡീന മലയാളി അസോസിയേഷന്‍ സാമ്പത്തിക സഹായം നല്‍കി.

വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടി. പി.എം.എ ബോയ്‌സ്‌ അവതരിപ്പിച്ച റോക്ക്‌ ഒപ്പനയും, സലീം വീരാന്‍ അവതരിപ്പിച്ച മാജിക്കും, ബിനുവും സംഘവും അവതരിപ്പിച്ച കിച്ചന്‍ ഡാന്‍സും കാണികള്‍ക്ക്‌ ഹരമേകി.

പി.എം.എ പിക്‌നിക്കിനോടനുബന്ധിച്ച്‌ നടന്ന കായിക മത്സരങ്ങളുടെ സമ്മാനദാനം ഈ അവസരത്തില്‍ നടന്നു. ഏകദേശം ഇരുനൂറോളം വ്യക്തികള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. കലാപരിപാടികള്‍ക്കുശേഷം വിഭവസമൃദ്ധമായ അത്താഴവിരുന്ന്‌ നടന്നു. ഉമ്മന്‍ തോമസിന്റെ നന്ദി പ്രകനത്തോടെ ആഘോഷപരിപാടികള്‍ക്ക്‌ തിരശ്ശീല വീണു. സെക്രട്ടറി ജോഷി വര്‍ഗീസ്‌ അറിയിച്ചതാണിത്‌.
പാസഡീന മലയാളി അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക