Image

നേതൃത്വ പരിശീലന ക്യാമ്പ്‌ ഫാ. പോള്‍ കോട്ടയ്‌ക്കല്‍ ഉദ്‌ഘാടനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 28 October, 2011
നേതൃത്വ പരിശീലന ക്യാമ്പ്‌ ഫാ. പോള്‍ കോട്ടയ്‌ക്കല്‍ ഉദ്‌ഘാടനം ചെയ്‌തു
ന്യൂജേഴ്‌സി: ഗാര്‍ഫീല്‍ഡിലുള്ള സീറോ മലബാര്‍ പള്ളിയില്‍ യുവജനങ്ങള്‍ക്കുവേണ്ടിയുള്ള നേതൃത്വ പരിശീലന ക്യാമ്പ്‌ ഫാ. പോള്‍ കോട്ടയ്‌ക്കല്‍ ഉദ്‌ഘാടനം ചെയ്‌തു.

ടോസ്റ്റ്‌ മാസ്റ്റേഴ്‌സ്‌ ഇന്റര്‍നാഷണലും, സീറോ മലബാര്‍ ഗാര്‍ഫീല്‍ഡ്‌ വിമന്‍സ്‌ ഫോറവുമാണ്‌ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. യുവജനങ്ങള്‍ക്ക്‌ അവരുടെ ഭാവി ജീവിതത്തിലെ മുന്നേറ്റങ്ങള്‍ക്കുവേണ്ട ദിശാബോധം ഈ ക്യാമ്പില്‍ നിന്നും ലഭിക്കുമെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു. വരുന്ന മൂന്നു ആഴ്‌ചകളായി നടക്കുന്ന ക്യാമ്പിന്‌ പ്രത്യേകമായി തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ വ്യക്തികള്‍ നേതൃത്വം നല്‍കും.

ലിഡാ വിന്‍സെന്റ്‌ (പ്രസിഡന്റ്‌), നിബു കുഞ്ഞുമോന്‍ (വൈസ്‌ പ്രസിഡന്റ്‌), സജനാ മാത്യു (സെക്രട്ടറി), ദീപാ കുര്യന്‍ (സര്‍ജന്റ്‌ അറ്റ്‌ ആംസ്‌) എന്നിവരാണ്‌ ഭാരവാഹികള്‍.

ടോസ്റ്റ്‌ മാസ്റ്റേഴ്‌സിന്റെ നേതൃത്വ പദവിയിലെത്തിയ കാരന്‍ സീമല്‍ പ്രസംഗ പരിശീലനത്തിനുവേണ്ടിയുള്ള പ്രത്യേക ക്ലാസ്‌ നയിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വിന്‍സെന്റ്‌ തോട്ടുമാരി (973 902 1608) ഇമെയില്‍: v_thottumari@hotmail.com
നേതൃത്വ പരിശീലന ക്യാമ്പ്‌ ഫാ. പോള്‍ കോട്ടയ്‌ക്കല്‍ ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക