Image

അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ കൂട്ടായ്‌മ മാതൃകാപരം

ജോയിച്ചന്‍ പുതുക്കുളം Published on 28 October, 2011
അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ കൂട്ടായ്‌മ മാതൃകാപരം
ഷിക്കാഗോ: അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ പൊതുയോഗം ഒക്‌ടോബര്‍ 23-ന്‌ മൗണ്ട്‌ പ്രൊസ്‌പെക്‌ടസിലെ കണ്‍ട്രി ഇന്‍ സ്യൂട്ടില്‍ വെച്ച്‌ നടന്നു. യോഗത്തില്‍ ഷിക്കാഗോയിലെ കൊച്ചി നിവാസികളും വ്യവസായ പ്രമുഖരും പങ്കെടുത്തു.

യു.എന്‍. വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്‌ ബിഷപ്പ്‌ ഫ്രാന്‍സീസ്‌ ചുള്ളിക്കാട്‌ പിതാവ്‌, അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്‌ അയച്ചുകൊടുത്ത വിജയാശംസാ സന്ദേശം വായിച്ചുകൊണ്ട്‌, ഹെരാള്‍ഡ്‌ ഫിഗരേദോയുടെ അധ്യക്ഷതയില്‍ യോഗം ആരംഭിച്ചു. അടുത്ത ഒരു വര്‍ഷത്തെ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണമെന്ന്‌ വിലയിരുത്തിക്കൊണ്ട്‌ അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

തുടര്‍ന്ന്‌ നടന്ന യോഗത്തില്‍ അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ പ്രസിഡന്റായി ഹെരാള്‍ഡ്‌ ഫിഗരേദോയേയും, സെക്രട്ടറിയായി ബിജി ഫിലിപ്പ്‌ എടാട്ടിനേയും ട്രഷററായി വര്‍ഗീസ്‌ മാളിയേക്കലിനേയും യോഗം ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു.

ഷിക്കാഗോയിലെ വ്യവസായ പ്രമുഖരായ ജോസ്‌ ആന്റണി പുത്തന്‍വീട്ടില്‍, മലയാളി സംഗമം പത്രം ചെയര്‍മാന്‍ ഫ്രാന്‍സീസ്‌ മാഞ്ഞൂരാന്‍, അലോഷ്യസ്‌ എടക്കര, ഐ.ടി വ്യവസായിയും ബ്‌ളൂമിംഗ്‌ ടെയില്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ജിജോ ജോസഫ്‌ പെരേപ്പാടന്‍, ഷിക്കാഗോ സീറോ മലബാര്‍ മുന്‍ ട്രസ്റ്റി ഫെബിന്‍ മുത്തേരില്‍, ഡോ. പ്രഭാ രാജന്‍, കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ജീന്‍ പുത്തന്‍പുരയ്‌ക്കല്‍, സെക്രട്ടറി നിഖില്‍ പാലപറമ്പില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു.

അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ ഭാവി പരിപാടികള്‍ക്കായുള്ള ചര്‍ച്ചയില്‍ അലക്‌സാണ്ടര്‍ പള്ളിവാതില്‍ക്കല്‍, പീറ്റര്‍ ദോരവ്‌, സൈണ്‍ ഇലക്കാട്ട്‌, റെജി റെക്‌സാവിയര്‍, ഷെനീന റെക്‌സാവിയര്‍, ചെറിയാന്‍ ആന്‍ഡ്രൂസ്‌ എന്നിവരും സജീവമായി പങ്കെടുത്തു.

അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ അടുത്ത യോഗം നവംബര്‍ നാലിന്‌ ഞായറാഴ്‌ച കൗണ്ടി ഇന്‍ &സ്യൂട്ട്‌ മൗണ്ട്‌ പ്രൊസ്‌പെക്‌ട്‌, ഇല്ലിനോയിസില്‍ വെച്ച്‌ കൂടുവാന്‍ തീരുമാനിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഹെറാള്‍ഡ്‌ ഫിഗരേദോ (പ്രസിഡന്റ്‌) 630 963 7795, ബിജി ഫിലിപ്പ്‌ എടാട്ട്‌ (സെക്രട്ടറി) 847 813 9404.
അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ കൂട്ടായ്‌മ മാതൃകാപരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക