Image

അച്യൂതാനന്ദന്‌ കാമഭ്രാന്തെന്ന്‌ മന്ത്രി ഗണേഷ്‌ കുമാര്‍

Published on 28 October, 2011
അച്യൂതാനന്ദന്‌ കാമഭ്രാന്തെന്ന്‌ മന്ത്രി ഗണേഷ്‌ കുമാര്‍
കൊല്ലം: മുന്‍ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‌ കാമഭ്രാന്തെന്ന്‌ മന്ത്രി ഗണേഷ്‌ കുമാര്‍ ആരോപിച്ചു. അച്യുതാനന്ദന്റെ മകന്‍ ജയിലില്‍ പോകാന്‍ അധികം താമസമില്ലെന്നും അന്ന്‌ അച്യുതാനന്ദന്‍ കരയുമെന്നും മന്ത്രി പറഞ്ഞു. പത്തനാപുരത്ത്‌ യു.ഡി.എഫിന്റെ രാഷ്ട്രീയവിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുര്‍മന്ത്രവാദം ചെയ്യാനായി കടയ്‌ക്കലിലെ ദുര്‍മന്ത്രവാദിയുടെ അടുത്തെത്തിയ അധ്യാപകനെ കമ്യൂണിസ്റ്റുകാര്‍ സംരക്ഷിക്കുന്നു. ഇത്തരക്കാരെ സംരക്ഷിക്കുന്ന കമ്യൂണിസ്റ്റ്‌ സംസ്‌കാരം ഓര്‍ത്ത്‌ നമുക്ക്‌ ലജ്ജിക്കാം. നുണക്കഥകള്‍ പ്രചരിപ്പിച്ച്‌ ചില മാധ്യമങ്ങള്‍ ജനശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, സത്യം എഴുതുന്ന ചില പത്രദൃശ്യമാധ്യമങ്ങള്‍ സത്യം പുറത്തുകൊണ്ടുവരുമെന്ന്‌ ഉറപ്പുണ്ട്‌. എല്ലാംമുകളിലിരിക്കുന്ന ഒരാള്‍ കാണുന്നുണ്ട്‌ ഗണേഷ്‌കുമാര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക