Image

കേന്ദ്രമന്ത്രി ഇ. അഹമ്മദിന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നോട്ടീസ്‌ അയച്ചു

Published on 27 October, 2011
കേന്ദ്രമന്ത്രി ഇ. അഹമ്മദിന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നോട്ടീസ്‌ അയച്ചു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി വിദേശ കാര്യ സഹമന്ത്രിയും മുസ്‌ലീം ലീഗ ദേശീയ പ്രസിഡന്റുമായ ഇ. അഹമ്മദിന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നോട്ടീസ്‌. അഹമ്മദ്‌ രണ്ടു രണ്‌ടു പാര്‍ട്ടികളില്‍ ഒരേ സമയം അംഗമാണെന്ന ഐയുഎംഎല്‍ തമിഴ്‌നാട്‌ ഘടകം നല്‍കിയ പരാതിയിലാണ്‌ അഹമ്മദിനെതിരെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നോട്ടീസയച്ചിരിക്കുന്നത്‌.

തെരഞ്ഞെടുപ്പ്‌ കമ്മീഷനില്‍ രണ്ടു പാര്‍ട്ടികളായാണ്‌ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീം ലീഗും, മുസ്‌ലീം ലീഗ്‌ കേരള സ്റ്റേറ്റ്‌ കമ്മിറ്റി(എംഎല്‍കെഎസ്‌സി)യും രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌. നിലവില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ചട്ടപ്രകാരം ഒരാള്‍ക്ക്‌ അരേസമയം രണ്‌ടു പാര്‍ട്ടികളില്‍ അംഗമായിരിക്കുന്നതിന്‌ വിലക്കുണ്ട്‌.

ജൂലൈ മാസത്തില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പരാതിയില്‍ വിശദീകരണം തേടിയിരുന്നു. മറുപടി നല്‍കാന്‍ ഇ.അഹമ്മദ്‌ മൂന്ന്‌ മാസത്തെ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ കാലാവധി ഇപ്പോള്‍ അവസാനിച്ച വേളയിലാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നോട്ടീസ്‌ അയച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക