Image

സെന്റ്‌ സ്റ്റീഫന്‍ പാരീഷ്‌ വാര്‍ഷികാഘോഷം ശ്രദ്ധേയമായി

സാബു തടിപ്പുഴ Published on 07 December, 2013
സെന്റ്‌ സ്റ്റീഫന്‍ പാരീഷ്‌ വാര്‍ഷികാഘോഷം ശ്രദ്ധേയമായി
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ ആദ്യ ക്‌നാനായ കത്തോലിക്കാ ഇടവകയായ സെന്റ്‌ സ്റ്റീഫന്‍ പാരീഷിന്റെ ഒന്നാം വാര്‍ഷികം നവംബര്‍ 30-ന്‌ ശനിയാഴ്‌ച പള്ളി ഓഡിറ്റോറിയത്തില്‍ നടന്നു. വികാരി ഫാ. ജോസ്‌ തറയ്‌ക്കല്‍ ദിവ്യബലിക്ക്‌ നേതൃത്വം കൊടുത്തു. ഫാ. റെന്നി കട്ടയില്‍ വചനസന്ദേശം നല്‍കി. തുടര്‍ന്ന്‌ നടന്ന കലാപരിപാടികള്‍ക്ക്‌ സെക്രട്ടറി, കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ വികാരി ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു.

പ്രിന്‍സിപ്പല്‍ ലിസി വട്ടക്കളത്തിന്റെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച ഇടവകയിലെ വേദപാഠം പഠിക്കുന്ന കുട്ടികള്‍ അവതരിപ്പിച്ച മാര്‍ഗ്ഗംകളി ശ്രദ്ധേയമായി. ഇടവകയിലെ യുവജനങ്ങള്‍ കോമഡി ഷോ, സിനിമാറ്റിക്‌ ഡാന്‍സ്‌ എന്നിവയും അവതരിപ്പിച്ചു. പരിപാടി മധ്യേ പാരീഷ്‌ ബില്‍ഡിംഗ്‌ ഇരുപത്‌ വര്‍ഷത്തേക്ക്‌ റീ-ഫിനാന്‍സ്‌ ചെയ്‌ത വിവരം വികാരി പ്രഖ്യാപിച്ചത്‌ കരഘോഷത്തോടെയാണ്‌ ഇടവക ജനം എതിരേറ്റത്‌.
സെന്റ്‌ സ്റ്റീഫന്‍ പാരീഷ്‌ വാര്‍ഷികാഘോഷം ശ്രദ്ധേയമായിസെന്റ്‌ സ്റ്റീഫന്‍ പാരീഷ്‌ വാര്‍ഷികാഘോഷം ശ്രദ്ധേയമായിസെന്റ്‌ സ്റ്റീഫന്‍ പാരീഷ്‌ വാര്‍ഷികാഘോഷം ശ്രദ്ധേയമായിസെന്റ്‌ സ്റ്റീഫന്‍ പാരീഷ്‌ വാര്‍ഷികാഘോഷം ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക