Image

ഡബ്ല്യുഎംസി നോര്‍ത്ത്‌ ടെക്‌സസ്‌ കര്‍ഷകരത്‌ന അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു

ഷാജി രാമപുരം Published on 27 October, 2011
ഡബ്ല്യുഎംസി നോര്‍ത്ത്‌ ടെക്‌സസ്‌ കര്‍ഷകരത്‌ന അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു
ഡാലസ്‌: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ നോര്‍ത്ത്‌ ടെക്‌സസ്‌ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച കര്‍ഷകരത്‌ന അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങി.

പ്രൊവിന്‍സ്‌ പ്രസിഡന്റ്‌ പി.സി. മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗമാണ്‌ എല്ലാ വര്‍ഷവും ഏറ്റവും നല്ല അടുക്കളത്തോട്ടത്തിന്‌ പ്രോല്‍സാഹനമായി പ്രസ്‌തുത അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയത്‌. കേരള കര്‍ഷകന്‍ കലപ്പയുമേന്തി നില്‍ക്കുന്ന മനോഹരമായ ട്രോഫിയും പ്രശംസാപത്രവുമാണ്‌ ഡാലസിലെ ഏറ്റവും നല്ല കൃഷിക്കാരനു നല്‍കുക. ബേബിച്ചന്‍ ചാമക്കാലാ മെക്കന്നിയില്‍ തന്റെ ബാക്ക്‌യാഡില്‍ നടത്തിയ ജൈവവള കൃഷിക്കാണ്‌ കഴിഞ്ഞവര്‍ഷത്തെ അവാര്‍ഡ്‌ ലഭിച്ചത്‌. പ്രോല്‍സാഹന സമ്മാനങ്ങള്‍ നല്‍കി മറ്റു കര്‍ഷകരെയും ആദരിച്ചു എന്ന്‌ ബേബിച്ചന്‍ ചാമക്കാല, മറ്റൊരു അവാര്‍ഡിന്‌ അര്‍ഹനായ മാത്യു ഉണ്ണൂണ്ണി എന്നിവര്‍ അറിയിച്ചു.

ഈ വര്‍ഷം വേനല്‍ച്ചൂടില്‍ കൃഷി പൊതുവെ മോശമായിരുന്നു എങ്കിലും ചൂടു കഴിഞ്ഞതോടെ ഫലങ്ങള്‍ കണ്ടുതുടങ്ങിയെന്നും ഈ വര്‍ഷവും കര്‍ഷകരത്‌നത്തെ കണ്ടെത്തണമെന്നും ഭാരവാഹികള്‍ അറിയിച്ചു. തങ്ങളുടെ കൃഷിത്തോട്ടത്തിന്റെ ഫോട്ടോയും മേല്‍വിലാസവും ഫോണ്‍നമ്പറും അടങ്ങുന്ന അപേക്ഷകള്‍ ഇ മെയിലിലോ ഡബ്ല്യുഎംസിയുടെ പി.ഒ. ബോക്‌സിലേക്കോ അയയ്‌ക്കാവുന്നതാണ്‌.

വിലാസം: Beena Mathew (Co  Ordinator) P.O. Box , 631608, Irving, TX  75063. email: wmcnt@yahoo.com

ഗൃഹാതുരത്വം അനുഭവിക്കുന്ന പ്രവാസി മലയാളികള്‍ക്ക്‌ അടുക്കളത്തോട്ടം ഉണ്ടാക്കുന്നതില്‍ നിന്നും ലഭിക്കുന്ന മാനസിക സന്തുഷ്‌ടി പറഞ്ഞറിയിക്കുവാന്‍ പ്രയാസമാണെന്ന്‌ കര്‍ഷകരുടെ ഈ വര്‍ഷത്തെ എന്‍ട്രികള്‍ ലഭിച്ചപ്പോള്‍ തനിക്കു മനസ്സിലായതായി കോ - ഓര്‍ഡിനേറ്റര്‍ ബീനാ മാത്യു, രാജന്‍ മാത്യു എന്നിവര്‍ അറിയിച്ചു. നവംബര്‍ മുപ്പതിനകം നടത്തുവാനിരിക്കുന്ന വാര്‍ഷിക പരിപാടികളില്‍ അവാര്‍ഡ്‌ ദാനം നടത്തുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബീനാ മാത്യു, രാജന്‍ മാത്യു: 972 639 1112, മോളി സജി: 214 714 0838, സെസില്‍ ചെറിയാന്‍: 214 235 1624.
ഡബ്ല്യുഎംസി നോര്‍ത്ത്‌ ടെക്‌സസ്‌ കര്‍ഷകരത്‌ന അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക