Image

തിരുവല്ലാ കുടുംബ സംഗമം വിജയിപ്പിക്കുക: തോമസ്‌ ടി ഉമ്മന്‍

Published on 27 October, 2011
തിരുവല്ലാ കുടുംബ സംഗമം വിജയിപ്പിക്കുക: തോമസ്‌ ടി ഉമ്മന്‍
ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെ പ്രമുഖ പ്രാദേശിക കൂട്ടായ്‌മയായ ന്യൂയോര്‍ക്കിലെ ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലയുടെ കുടുംബ സംഗമത്തില്‍ പങ്കെടുക്കുവാന്‍ തിരുവല്ലയെ സ്‌നേഹിക്കുന്ന ഏവരോടും അഭ്യര്‍ത്ഥിക്കുന്നതായി തിരുവല്ല അസോസിയേഷന്‍ പ്രസിഡന്റ്‌ തോമസ്‌ ടി ഉമ്മന്‍ ആവശ്യപ്പെട്ടു. മറ്റു മലയാളി സംഘടനകള്‍ക്ക്‌ മാതൃക നല്‍കി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തോളം ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലാക്ക്‌ സാധിച്ചത്‌ നാട്ടുകാരുടെ സ്‌നേഹപൂര്‍ണമായ സഹകരണം കൊണ്ടാണ്‌. തിരുവല്ലയില്‍ നിന്നുമുള്ള പ്രവാസികളുടെ ഈ സുപ്രധാന സംഗമം നവംബര്‍ 12 ശനിയാഴ്‌ച വൈകുന്നേരം 5:30 -ന്‌ ഗ്ലെന്‍ ഒക്‌സ്സിലെ `തിരുവല്ലാ നഗറില്‍` ( 257-10 Union Turnpike, Glen Oaks, NY 11004) വച്ചാണ്‌ നടത്തപ്പെടുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ തോമസ്‌ ടി ഉമ്മന്‍ (പ്രസിഡന്റ്‌) 631.543.8530; മാത്യു വര്‍ഗീസ്‌ (സെക്രട്ടറി) 631.368.2037; സക്കറിയ കരുവേലില്‍ (വൈസ്‌ പ്രസിഡന്റ്‌) 516.358.7129; കുഞ്ഞു മാലിയില്‍ (ട്രഷറര്‍) 516.877.8052; ഫിലിപ്പ്‌ മഠത്തില്‍ (ജോ. സെക്രട്ടറി) 917.459.7819, ടി വി തോമസ്‌ (ജോ. ട്രെഷരാര്‍ )718.470.1974 എന്നിവരുമായി ബന്ധപ്പെടുക.
തിരുവല്ലാ കുടുംബ സംഗമം വിജയിപ്പിക്കുക: തോമസ്‌ ടി ഉമ്മന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക