Image

ദാവീദിന്റെ രണ്ടു മുഖങ്ങള്‍ ദാവീദും അബീഗയിലും (6) (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 07 December, 2013
ദാവീദിന്റെ രണ്ടു മുഖങ്ങള്‍ ദാവീദും അബീഗയിലും (6) (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
പത്രാധിപക്കുറിപ്പ്‌ : `സാഹിത്യപ്രതിഭ' എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ രചിച്ച `ദാവീദിന്റെ രണ്ടു മുഖങ്ങള്‍' എന്ന ഖണ്ഡകാവ്യം കഴിഞ്ഞ അഞ്ചാഴ്‌ചകളായി പ്രസിദ്ധീകരണം തുടങ്ങിയിട്ട്‌ . ഇ മലയാളിയില്‍ക്കൂടി എല്ലാ ശനിയാഴ്‌ചയും ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നു.

ദാവീദും അബീഗയിലും (6)

ദാവീദിന്‍ ദൗത്യവും പേറിയാ ദൂതന്മാര്‍
മാവോന്യനെക്കണ്ടു ചൊല്ലിയിത്ഥം :

`വന്ദ്യനാം ദാവീദിന്‍ കല്‍പനയാദരി-
ച്ചിന്നിവിടാഗതരായി ഞങ്ങള്‍,

ഞങ്ങള്‍ക്കാവശ്യമാം ഭക്ഷ്യവിഭവങ്ങള്‍
അങ്ങിന്നു തന്നു തുണച്ചിടേണം,

എങ്ങടെ നാഥനാം ദാവീദു മന്നന്റെ
ഇംഗിതമങ്ങു ഗണിക്കുമല്ലോ,

അങ്ങേയ്‌ക്കു മംഗളമുണ്ടാകും മേല്‍ക്കുമേല്‍
അങ്ങയെ ഈശനനുഗ്രഹിക്കും'

ദാവീദിന്നാവശ്യമെന്തെന്നറിഞ്ഞുടന്‍
മാവോന്യന്‍ ഗര്‍ജ്ജിച്ചു ദൂതരോടായ്‌,

`നന്ദിയില്ലാത്തഭിശപ്‌തരാം ദാസരെ
ഇന്നാര്‍ക്കും കണ്ടിടാം, നാടുനീളെ,

തന്നെജമാനരെ നിര്‍ദ്ദയം കൈവിടും
നിമ്പ്യരാം ദുഷ്ടപ്പരിഷവര്‍ക്ഷം!

ഇത്തരം മ്ലേച്ഛനായിശ്ശായി നമ്പനന്‍,
മര്‍ത്യരില്‍ കശ്‌മലന്‍, സ്വാമിദ്രോഹി !

ഇങ്ങനെയുള്ളവനേകുവാനെന്‍ കയ്യില്‍
ഇങ്ങിഹേ ഒന്നുമില്ലെന്നു ചൊല്ല്‌'.

തീപ്പൊരി പാറുമ്പോലുള്ള തന്‍ വാക്കുകള്‍
ആപത്തു വാരി വിതറുമെന്ന്‌്‌,

മാവോന്യന്‍ നാബാലിന്‍ ചിന്തയില്‍ വന്നില്ല,
ദാവീദിന്‍ കോപാഗ്നി കത്തുമെന്നും,

നാവിനെ സ്വചമ്പം വിട്ടെന്നാല്‍ നിശ്ചയം
ഭാവിക്കനര്‍ത്ഥമുണ്ടാക്കി വയ്‌ക്കും.

(തുടരും)

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌

Yohannan.elcy@gmail.com
ദാവീദിന്റെ രണ്ടു മുഖങ്ങള്‍ ദാവീദും അബീഗയിലും (6) (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
ദാവീദിന്റെ രണ്ടു മുഖങ്ങള്‍ ദാവീദും അബീഗയിലും (6) (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക