Image

റാഫി ചിത്രത്തില്‍ കീര്‍ത്തി സുരേഷ്‌ നായിക

Published on 07 December, 2013
റാഫി ചിത്രത്തില്‍ കീര്‍ത്തി സുരേഷ്‌ നായിക
റാഫി സംവിധാനം ചെയ്യുന്ന റിംഗ്‌ മാസ്റ്റര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്‌ അഭിനയിക്കുന്നു. ദിലീപ്‌ നായകനാകുന്ന ചിത്രത്തില്‍ നേരത്തെ മിയ ജോര്‍ജിനെയാണ്‌ ഉദ്ദശിച്ചിരുന്നത്‌. കീര്‍ത്തി നടി മേനകയുടെ മകളാണ്‌. ഹണി റോസാണ്‌ ചിത്രത്തിലെ മറ്റൊരു നായിക. അന്ധയായ ഒരു മോഡേണ്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ്‌ കീര്‍ത്തി എത്തുന്നത്‌. ഇത്‌ കീര്‍ത്തിയുടെ രണ്ടാമത്തെ സിനിമയാണ്‌. മോഹന്‍ലാലിനൊപ്പം ഗീതാഞ്‌ജലി എന്ന സിനിമയില്‍ കീര്‍ത്തി അഭിനയിച്ചിരുന്നു.

നായ്‌ക്കളെ പരിശീലിപ്പിക്കുന്നയാളുടെ വേഷത്തിലാണ്‌ ദിലീപ്‌ എത്തുന്നത്‌. കലാഭവന്‍ ഷാജോണ്‍,സുരാജ്‌ വെഞ്ഞാറമൂട്‌, ഗിന്നസ്‌ പക്രു തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്‌. ഊട്ടി, കോഴിമല, ഉദുമല്‍പേട്ട, കൊച്ചി എന്നിവിടങ്ങളാണ്‌ ഷൂട്ടിംഗ്‌ ലൊക്കേഷനുകള്‍. നായികമാര്‍ക്ക്‌ തുല്യ പ്രാധാന്യം നല്‍കിയാണ്‌ ഈ കോമഡി സിനിമ ഒരുക്കുന്നതെന്ന്‌ റാഫി പറഞ്ഞു.
റാഫി ചിത്രത്തില്‍ കീര്‍ത്തി സുരേഷ്‌ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക