Image

ചാക്ക്‌ രാധാകൃഷ്‌ണന്റെ ഓഫീസില്‍ സി.ബി.ഐ റെയ്‌ഡ്‌

Published on 27 October, 2011
ചാക്ക്‌ രാധാകൃഷ്‌ണന്റെ ഓഫീസില്‍ സി.ബി.ഐ റെയ്‌ഡ്‌
പാലക്കാട്‌ : ചാക്ക്‌ രാധാകൃഷ്‌ണന്‍ എന്ന്‌ അറിയപ്പെടുന്ന വിവാദ വ്യവസായി വി.എം രാധാകൃഷ്‌ണന്റെ പാലക്കാട്ടുള്ള ഓഫീസില്‍ സി.ബി.ഐ റെയ്‌ഡ്‌ നടത്തി. പാലക്കാട്‌ കുന്നത്തൂര്‍മേട്ടിലുള്ള സൂര്യ ഗ്രൂപ്പ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസില്‍ ഇന്ന്‌ ഉച്ചയ്‌ക്കാണ്‌ റെയ്‌ഡ്‌ നടന്നത്‌.

ബാര്‍ ലൈസന്‍സ്‌ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്‌ കോഴ നല്‍കിയെന്ന കേസിലാണ്‌ റെയ്‌ഡ്‌. മലബാറിലെ എട്ടു ഹോട്ടലുകള്‍ അനധികൃതമായി ബാര്‍ ലൈസന്‍സ്‌ കൈക്കലാക്കിയതായി ആരോപണമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ്‌ റെയ്‌ഡ്‌. കഴിഞ്ഞദിവസം സി.ബി.ഐ ഇവിടെ പരിശോധന നടത്തുകയും രേഖകള്‍ പിടിച്ചെടുത്ത്‌ ഓഫീസ്‌ സീല്‍ വെക്കുകയും ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക