Image

കേരളം 21-ാം നൂറ്റാണ്ടില്‍ ‍; പ്രകാശം അകലെയാണോ? പ്രസ്‌ക്ലബ് കോണ്‍ഫറന്‍സില്‍ സാംസ്‌കാരിക സംവാദം

ജോര്‍ജ്ജ് തുമ്പയില്‍ Published on 27 October, 2011
കേരളം 21-ാം നൂറ്റാണ്ടില്‍ ‍; പ്രകാശം അകലെയാണോ? പ്രസ്‌ക്ലബ് കോണ്‍ഫറന്‍സില്‍ സാംസ്‌കാരിക സംവാദം
ന്യൂജഴ്‌സി: പ്രസ് ക്ലബ് ദേശീയ കോണ്‍ഫറന്‍സിന്റെ ശ്രദ്ധേയമായ ഒരു ഹൈലൈറ്റ് 29 ശനിയാഴ്ച 10.45ന് തുടങ്ങുന്ന സാംസ്‌കാരിക സംവാദമായിക്കും. "പ്രശ്‌ന പരിഹാരത്തിന്റെ ഭാഗമാകാന്‍ കഴിയുന്നില്ലെങ്കില്‍ പ്രശ്‌നത്തിന്റെ ഭാഗമായി തന്നെ തുടരും" എന്ന ചൊല്ലിനെ സാക്ഷാത്കരിക്കുന്ന ക്രിയാത്മകമായ ഒരു സംവാദമാണ് വിഭാവനം ചെയ്യുന്നതെന്ന് ഈ സെഗ്‌മെന്റിന്റെ മോഡറേറ്റര്‍ ആയ ഡോ. എം.വി. പിള്ള അറിയിച്ചു.

'കേരളം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ; പ്രകാശം അകലെയാണോ? എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചയ്ക്കാണ് ഡോ. എം.വി. പിള്ള തിരികൊളുത്തുന്നത്. ധീരവും സ്വതന്ത്രങ്ങളുമായ നിരീക്ഷണങ്ങളും നിര്‍ദേശങ്ങളുമാണ് ചര്‍ച്ചയില്‍ ഉരുത്തിരിയേണ്ടത്.

സംവാദത്തില്‍ പങ്കെടുക്കുന്നവരെ മൂന്നു പാനലുകളായി തിരിച്ചിട്ടുണ്ട്.
(1) നാട്ടില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകര്‍
(2) അമേരിക്കയിലെ മാധ്യമപ്രവര്‍ത്തക
ര്‍
(3) വിവിധ മലയാളി സാമൂഹിക, സാംസ്‌കാരിക, സംഘടനാ രംഗങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ
ര്‍ ‍.
 
പ്രസ് ക്ലബ് നാ
ഷണല്‍ കമ്മിറ്റിയാണ് ഈ സെഗ്‌മെന്റിന്റെ അവതാരകര്‍ .

പങ്കെടുക്കുന്നവരുടെ അറിവിനും തയാറെടുപ്പിനുമായി മോഡറേറ്റര്‍ ഡോ. എം.വി. പിള്ള താഴെ പറയുന്ന നിബന്ധനകള്‍ ശ്രദ്ധിക്കണമെന്നും അറിയിച്ചു.

1. അമേരിക്കന്‍ മലയാളികളുടെ ഏതെങ്കിലുമൊരു പ്രശ്‌നം പ്രത്യേകമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെങ്കില്‍ പരിപാടി തുടങ്ങുന്നതിനു മുന്‍പ് രേഖാമൂലം അറിയിച്ചിരിക്കണം.
2. പ്രതികരണങ്ങളും നിര്‍ദേശങ്ങളും സംക്ഷിപ്തവും കുറിക്ക് കൊള്ളുന്നതും വിഷയകേന്ദ്രീകൃതവും ആയിരിക്കണം.
3. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ പാടില്ല.
4. ആശയങ്ങള്‍ എഴുതി തയാറാക്കി വരിക.

സംവാദം ക്രിയാത്മകമാക്കുവാന്‍ ഡോ. എം.വി. പിള്ള തയാറാക്കിയ രൂപരേഖ:

1. സമകാലിക കേരളത്തെ ഇളക്കിമറിക്കുന്ന അസ്വസ്ഥതകളുടെ അടിസ്ഥാന കാരണങ്ങള്‍?

2. ഈ അസ്വസ്ഥതകള്‍ എണ്ണത്തില്‍ പെരുകിയതാണോ അതോ മാധ്യമങ്ങള്‍ വര്‍ധിച്ചപ്പോള്‍ കൂടുതല്‍ പുറത്തറിഞ്ഞു തുടങ്ങുന്നതാണോ?

3. കക്ഷി രാഷ്ട്രീയത്തിലെ ദൈനംദിന പ്രശ്‌നങ്ങള്‍ക്ക് കേരളത്തിലെ മാധ്യമങ്ങള്‍ ആവശ്യത്തിലധികം പ്രാധാന്യം നല്‍കുന്നതെന്തിനാണ്?

4. രാഷ്ട്രീയ രംഗത്തെ വ്യക്തിഹത്യകള്‍ പൊതുപ്രവര്‍ത്തനത്തിലേക്കു കടന്നുവരാന്‍ ആദര്‍ശശുദ്ധിയും കര്‍മശേഷിയുമുള്ള യുവതലമുറയെ നിരുത്സാഹപ്പെടുത്തണോ?

5. ക്യാംപസ് രാഷ്ട്രീയം ദുര്‍ബലമായതാണോ ജാതി മത മൗലികവാദം തഴച്ചു വളരാന്‍ കാരണം?
ക്യാംപസ് രാഷ്ട്രീയമില്ലാത്ത പാശ്ചാത്യ സര്‍വകലാശാലകളില്‍ പ്രശ്‌നമില്ലല്ലോ.

6. കേരളത്തിന്റെ ഭരണം നിക്ഷിപ്ത താല്‍പര്യ വിഭാഗങ്ങളുടെ നിയന്ത്രണത്തില്‍ നിന്നും മാറി സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തില്‍ ശ്രദ്ധിക്കുന്നവരുടെ കൈകളിലേക്കു നീങ്ങാന്‍ തടസ്സങ്ങളെന്തെല്ലാം?

7. അമേരിക്കന്‍ മലയാളികള്‍ കേരളത്തിലെയും കേന്ദ്രത്തിലെയും ഗവണ്മെന്റുകളില്‍ നിന്നും എന്താണു പ്രതീക്ഷിക്കുന്നത്?

8. ഈ പ്രതീക്ഷകളുടെ സാക്ഷാത്കാരത്തിനു മലയാള മാധ്യമങ്ങള്‍ക്ക് എന്തു സംഭാവന നല്‍കാന്‍ കഴിയും?

9. ഐപിസിഎന്‍എയും കേരളത്തിലെ മാധ്യമരംഗവുമായി ഒരു ഹോട്ട്‌ലൈന്‍ സ്ഥാപിക്കുന്നതിന്റെ നേട്ടങ്ങളും പരിമിതികളും. ഈ ലക്ഷ്യത്തിന് ഇന്റര്‍നെറ്റ് എങ്ങിനെ പ്രയോജനപ്പെടുത്താം?

10. ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം. കോണ്‍സുലേറ്റുകള്‍ , എംബസിക
ള്‍ ‍, എയര്‍ ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങള്‍ വിദേശ മലയാളികളോട് അനുവര്‍ത്തിക്കുന്ന നയം പുനഃപരിശോധന ആവശ്യപ്പെടുന്നുണ്ടോ? മാധ്യമങ്ങള്‍ക്ക് ഈ രംഗത്ത് ക്രിയാത്മകമായി എങ്ങനെ ഇടപെടാം?

11. കേരളാ ഗവണ്‍മെന്റിന്റെ നോര്‍ക്ക, കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രവാസി മന്ത്രി കാര്യാലയം തുടങ്ങിയവയൊക്കെ അമേരിക്കയിലെ മലയാളികളോടുള്ള സമീപനത്തില്‍ മികവു പുലര്‍ത്തുന്ന സംവിധാനങ്ങളാണോ?

12. അമേരിക്കയില്‍ നിരന്തരം പെരുകിവരുന്ന മലയാളി സംഘടനകള്‍ നമ്മുടെ സാംസ്‌കാരിക വളര്‍ച്ചയാണോ തളര്‍ച്ചയാണോ സൂചിപ്പിക്കുന്നത്?

13. അമേരിക്കയിലെ ബിസിനസ്, രാഷ്ട്രീയ രംഗങ്ങളില്‍ ഒന്നാം സ്ഥാനത്തെത്താന്‍ മലയാളികള്‍ക്കുള്ള തടസങ്ങള്‍ എന്താണ്?

14. ആത്മീയത കൈവിട്ട് മതപരത ആഘോഷിക്കുന്ന ആള്‍ക്കൂട്ടങ്ങളായി മാറുകയാണോ കേരള ജനത നാട്ടിലും മറുനാട്ടിലും?

15. ഒരു കാലത്ത് ഏറെ പ്രകീര്‍ത്തിക്കപ്പെട്ട കേരളീയരുടെ രാഷ്ട്രീയ, സാംസ്‌കാരിക പ്രബുദ്ധത ഇനിയും നമുക്ക് തിരിച്ചുകിട്ടുമോ? വിദേശ മലയാളികള്‍ക്കും മലയാള മാധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ എന്തു പങ്കു നിര്‍വഹിക്കാന്‍ കഴിയും?

16. കേരളത്തിലെ പുതിയ തലമുറയ്ക്കു നല്‍കാന്‍ മാധ്യമ നേതൃത്വത്തിനും മറുനാടന്‍ മലയാളി നേതൃത്വത്തിനും എന്തു സന്ദേശമാണുള്ളത്?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക