Image

'സര്‍ സയ്യിദ് ഡേ' മൂന്നാമത് വാര്‍ഷികാഘോഷങ്ങള്‍ 28 ന് പെന്‍സില്‍വാനിയയില്‍

പി.പി.ചെറിയാന്‍ Published on 27 October, 2011
'സര്‍ സയ്യിദ് ഡേ' മൂന്നാമത് വാര്‍ഷികാഘോഷങ്ങള്‍ 28 ന് പെന്‍സില്‍വാനിയയില്‍
ഗ്രേറ്റര്‍ പിറ്റ്‌സ് ബര്‍ഗ് (പിഎ): പെന്‍സില്‍വാനിയ അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി അലുനി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സര്‍ സയ്യിദ് ഡേ മൂന്നാമത് വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു.

മോണ്‍റോവില്ല, വില്യം പെന്‍ ഹൈവേയിലുള്ള ഇന്ത്യന്‍ ഗാര്‍ഡന്‍ റസ്റ്ററന്റില്‍ 28 വെള്ളിയാഴ്ച രാത്രി ഏഴു മുതല്‍ 10.30 വരെയാണ് പരിപാടികള്‍ നടക്കുന്നത്.

ഗസല്‍ , മുഷൈറ, കോമഡി തുടങ്ങിയ കലാപരിപാടികളും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കുന്നതാണ്. ഇതില്‍നിന്നും ലഭിക്കുന്ന വരുമാനം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍
ഷിപ്പ് നല്‍കുന്നതിന് വേണ്ടി മാറ്റിവയ്ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഹൈദര്‍ മെയ്ദി: 724 939 0004

'സര്‍ സയ്യിദ് ഡേ' മൂന്നാമത് വാര്‍ഷികാഘോഷങ്ങള്‍ 28 ന് പെന്‍സില്‍വാനിയയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക