Image

ദീവാലി മേള നവംബര്‍ 5നു ഡാലസില്‍

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 27 October, 2011
ദീവാലി മേള നവംബര്‍ 5നു ഡാലസില്‍

ഡാലസ്: ഡാലസ് ഫോര്‍ട്ട്‌ വര്‍ത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ആറാമത് ദീവാലി മേള ഡാലസില്‍. ഡാലസ് കോട്ടണ്‍ ബൌള്‍ സ്റ്റേഡിത്തില്‍ നവംബര്‍ 5 നു ശനിയാഴ്ച വൈകുന്നേരം 4 മുതല്‍ അര്‍ദ്ധ രാത്രി വരെയാണ് മേള.

അമ്പതിനായിരത്തോളം കാണികള്‍ ഈവര്‍ഷം മേളയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

മേളയില്‍ കരിമരുന്നു കലാപ്രകടനവും ലേസര്‍ ഷോയും ഉണ്ടാവും. വിവധ ഇന്ത്യന്‍ കള്‍ചറല്‍ പ്രോഗ്രാമുകളും ബോളിവുഡ് താരങ്ങള്‍ അവതിരിപ്പിക്കുന്ന ഷോകളും കാണികള്‍ക്ക്  വിരുന്നൊരുക്കും.

കുട്ടികള്‍ക്കായി പ്രത്യേക വിനോദങ്ങളും- ആനിമല്‍ റൈഡ്സ്, വിവധ ഇന്ത്യന്‍ സ്റ്റേറ്റ്കളുടെ  ഫുഡ്‌ സ്റ്റാളുകള്‍ എന്നിവയും ഈ വര്‍ഷത്തെ ദീവാലി മേളയുടെ ഭാഗമായുണ്ടാവും. പരിപാടിയുടെ പ്രവേശനം പാസ് മൂലമാണ്.

ദീവാലി മേള നവംബര്‍ 5നു ഡാലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക