Image

ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സില്‍ അക്ഷര സ്‌നേഹികളുടെ പങ്കാളിത്വം

പി.പി.ചെറിയാന്‍ Published on 27 October, 2011
ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സില്‍ അക്ഷര സ്‌നേഹികളുടെ പങ്കാളിത്വം

ഡാളസ് : ഇന്ത്യാ പ്രസ് ക്ലബ് ന്യൂജേഴ്‌സിയില്‍
അരങ്ങേറുന്ന കോണ്‍ഫറന്‍സില്‍ അമേരിക്കയിലെ മലയാള എഴുത്തുകാരുടെ സംഘടനയായ 'ലാന'യുടെ പ്രവര്‍ത്തകരും പങ്കെടുക്കുന്നതാണെന്ന് ലാന പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി അിയിച്ചു.

പത്രപ്രവര്‍ത്തനവും സാഹിത്യവും പരസ്പര പൂരകങ്ങളാണ്. തങ്ങളുടെ സാഹിത്യ സൃഷ്ടികളും, വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന പ്രസാധകരെ നേരില്‍ കാണാനും പരിചയപ്പെടാനും ഇതൊരവസരമാണ്. അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന മാധ്യമ ടെക്‌നോളജിയും മാറിക്കൊണ്ടിരിക്കുന്ന ആ
സിദ്ധാന്തങ്ങളും, ജന്മനാടും പ്രവാസിനാടും തമ്മിലുള്ള അന്തരങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്ന വേദിയിലെ പങ്കാളിത്വം തൂലികന് ശക്തിയേകും.

കോണ്‍ഫറന്‍സിന് എല്ലാവിധ ആശംസകളും ലാന നേരുന്നു. സാംസ്‌കാരിക സാഹിത്യ സംഘടകളുടെ നേതൃത്വങ്ങള്‍ക്കെല്ലാം വേദിയൊരുക്കുന്ന ഇന്ത്യാ പ്രസ്‌ക്ലബ് നേതൃത്വം പ്രശംസയര്‍ഹിക്കുന്നു.
ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സില്‍ അക്ഷര സ്‌നേഹികളുടെ പങ്കാളിത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക